തിരയുക

Vatican News
അപരന് കൈത്താങ്ങുകുന്ന ജീവിതത്തിലേക്കു നയിക്കുന്ന വിശ്വാസം അപരന് കൈത്താങ്ങുകുന്ന ജീവിതത്തിലേക്കു നയിക്കുന്ന വിശ്വാസം 

വിശ്വാസവും ജീവിതത്തിന്‍റെ പൊരുളും-പാപ്പായുടെ ട്വീറ്റ്

ദൈവം നമ്മെ അനന്തമായി സ്നേഹിക്കുന്നുവെന്ന് ഗ്രഹിക്കാന്‍ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശ്വാസം ജീവിതത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാന്‍ നമ്മെ സഹായിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ചൊവ്വാഴ്ച (04/09/18) കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം പങ്കുവച്ചിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്:

“ജീവിതത്തിന്‍റെ പൊരുളെന്തെന്നു മനസ്സിലാക്കാന്‍ വിശ്വാസം നമ്മെ സഹായിക്കുന്നു: ദൈവം നമ്മോടൊപ്പമുണ്ട്, അവിടന്നു നമ്മെ അനന്തമായി സ്നേഹിക്കുന്നു”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

04 September 2018, 13:23