തിരയുക

Vatican News
ഒരു വൈദികന്‍ കരിക്കുറിത്തിരുന്നാള്‍ ദിനത്തില്‍ ഒരു വൈദികന്‍ കരിക്കുറിത്തിരുന്നാള്‍ ദിനത്തില്‍  (ANSA)

വൈദികരുടെ ചാരെ ആയിരിക്കുക-പാപ്പായുടെ ട്വീറ്റ്

വൈദികര്‍ക്കായി പാപ്പായുടെ അഭ്യര്‍ത്ഥന

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വൈദികര്‍ക്ക് താങ്ങായിരിക്കണമെന്ന് പാപ്പാ

വൈദികരുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ, ആര്‍സിലെ വികാരി, വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുന്നാള്‍ ആചരിക്കപ്പെട്ട ഈ ശനിയാഴ്ച (04/08/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വൈദികര്‍ക്കുവേണ്ടി ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

“നിങ്ങളുടെ വൈദികര്‍ക്ക് സാമീപ്യവും സ്നേഹവുംകൊണ്ട് പിന്തുണയേകുക എന്നാണ് പാപ്പാ ട്വറ്ററില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

04 August 2018, 13:30