തിരയുക

Vatican News
മാതൃസന്നിധിയിലെ മൗനപ്രാര്‍ത്ഥന മാതൃസന്നിധിയിലെ മൗനപ്രാര്‍ത്ഥന   (Vatican Media)

തടവുകാരുടെ ക്ഷണത്തിന് പാപ്പായുടെ നന്ദിയും പ്രാ‍ര്‍ത്ഥനയും

അയലണ്ടിലെ ഡബ്ലിന്‍ നഗരത്തിലെ കുടുംബങ്ങളുടെ ആഗോള സംഗമത്തിന്‍റെ സമാപനദിനം ഞായറാഴ്ച രാവിലെ 178 കി.മി. അകലെ നോക്കിലെ കന്യകാനാഥയുടെ തീര്‍ത്ഥാടന കേന്ദ്രം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. ഡബ്ലിനില്‍നിന്നും വിമാനമാര്‍ഗ്ഗമാണ് നോക്കില്‍ പാപ്പാ എത്തിയത്. തീര്‍ത്ഥാടനകേന്ദ്രത്തില്‍ സമ്മേളിച്ച ആയിരക്കണക്കിന് വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും മദ്ധ്യാഹ്നം 12-മണിക്ക് പാപ്പാ സന്ദേശം നല്കി. തുടര്‍ന്ന് അവര്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഡ്ബ്ലിന്‍ സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞ് അയര്‍ലണ്ടിലെ ജയിലുകളില്‍നിന്നും ജയില്‍വാസികളില്‍ ചിലര്‍ പാപ്പായെ തങ്ങളുടെ ജയിലുകളിലേയ്ക്ക് ക്ഷണിച്ചികൊണ്ട് വത്തിക്കാനിലേയ്ക്ക് കത്തയച്ചിരുന്നു. കുടുംബസംഗമത്തിന്‍റെ പരിപാടികളുടെ ക്രമീകരണത്തില്‍ ജയില്‍സന്ദര്‍ശനം സാധിക്കാതെ വന്നതിനാല്‍ നോക്കിലെ മാതൃസന്നിധിയിലെ സന്ദേശത്തിനും ത്രികാലപ്രാര്‍ത്ഥനയ്ക്കുംശേഷം പാപ്പാ ഫ്രാന്‍സിസ് അവിടെനിന്നുകൊണ്ട് അയര്‍ലണ്ടിലെ ജയില്‍ വാസികള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഹ്രസ്വസന്ദേശവും നല്കി :

അയലന്‍ഡിലെ തടവറകളില്‍ കഴിയുന്ന എല്ലാസഹോദരങ്ങളെയും അനുസ്മരിക്കുന്നു. അയലന്‍ഡ് സന്ദര്‍ശനത്തെക്കുറിച്ച് അറിഞ്ഞ് അവരില്‍ ചിലര്‍ എനിക്ക് കത്തയയ്ക്കുകയും ക്ഷണിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് പ്രത്യേകം നന്ദിപറയുന്നു! ആത്മനാ അവര്‍ക്ക് വാത്സല്യവും സാമീപ്യവും പാപ്പാ നേര്‍ന്നു! പ്രാര്‍ത്ഥന നേര്‍ന്നു!! യേശുവിന്‍റെ അമ്മ നിങ്ങളെ സംരക്ഷിക്കുകയും വിശ്വാസത്തിലും പ്രത്യാശയിലും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ! നന്ദി!! ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

27 August 2018, 18:26