തിരയുക

പൊതുകൂടിക്കാഴ്ച വേദിയില്‍ പൊതുകൂടിക്കാഴ്ച വേദിയില്‍ 

സൃഷ്ടിയുടെ സുസ്ഥിതിക്കായുള്ള ആഗോള പ്രാര്‍ത്ഥനാദിനം

സെപ്തംബര്‍ 1-Ɔο തിയതി ശനിയാഴ്ച പരിസ്ഥിതിയുടെ സംരക്ഷണയ്ക്കായുള്ള 4-Ɔമത് ആഗോള പ്രാര്‍ത്ഥനാദിനം ആചരിക്കപ്പെടും. ജലം സകലരുമായി പങ്കവയ്ക്കപ്പെടേണ്ട ഭൂമിയുടെ പരമപ്രധാനമായ സമ്പത്തെന്ന് പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 29-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ഭൂമിയുടെ പരമപ്രധാനമായ സമ്പത്തായി ജലം സംരക്ഷിക്കണമെന്നും അത് സകലര്‍ക്കുമായി നീതിയോടെ പങ്കുവയ്ക്കണമെന്നും തന്നെ കേള്‍ക്കാനെത്തിയ ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചത്.  

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം സെപ്തംബര്‍ 1-Ɔο തിയതി ശനിയാഴ്ച  ആചരിക്കുന്നത് അനുസ്മരിപ്പിച്ചുകൊണ്ടാണ്
പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.

ഇതര ക്രൈസ്തവ സഭകളുടെയും, സന്ന്യാസ സഭാസമൂഹങ്ങളുടെയും, മറ്റു സന്നദ്ധ സംഘട കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് ഈ
ദിനം ഫലവത്തായി ലോകവ്യാപകമായി ആചരിക്കാന്‍ പരിശ്രമിക്കുന്നത്. മാനവരാശിയുടെ പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിക്കായുള്ള
ഈ പ്രാര്‍ത്ഥനാദിനത്തില്‍ എല്ലാവരും പങ്കുചേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 August 2018, 13:38