Cerca

Vatican News
പ്രാര്‍ത്ഥനയും ദൈവവചന ശ്രവണവും പ്രാര്‍ത്ഥനയും ദൈവവചന ശ്രവണവും  

ദൈവവുമായി കൂടിക്കാഴ്ച നടത്തുക-പാപ്പായുടെ ട്വീറ്റ്

പരസേവനത്തിനുള്ള മുന്‍ വ്യവസ്ഥ ദൈവവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവവുമായുള്ള വൈക്തിക കൂടിക്കാഴ്ചയുടെ അനിവാര്യത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച (31/07/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ്  ഫ്രാന്‍സീസ് പാപ്പാ ഇതെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്.

“ മറ്റുള്ളവരെ സഹായിക്കാന്‍ നമുക്കു കഴിയണമെങ്കില്‍ നാം ദൈവവുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്: പ്രാര്‍ത്ഥനയുടെയും ദൈവവചന ശ്രവണത്തിന്‍റെയും നിമിഷങ്ങളാണ് ഈ സമാഗമം” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ  ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

31 July 2018, 13:30