തിരയുക

Vatican News
സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നൽകുന്നു. സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നൽകുന്നു. 

ക്രൈസ്തവൻ ആത്മാവിനാൽ നയിക്കപ്പെടണം

ഏപ്രിൽ ഇരുപതാം തിയതി സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഉന്നതത്തിൽ നിന്ന് ജനിക്കാതെ ഒരുവനും ദൈവരാജ്യം കാണാൻ കഴിയുകയില്ല

ഫരിസേയർ ഒന്നടങ്കം മോശക്കാരായിരുന്നില്ല, നീതിമാന്മാരായവരും ഉണ്ടായിരുന്നു. നിക്കോ ദേമൂസ് നീതിമാനായിരുന്നു. പ്രവാചകന്മാരെ വായിച്ചിരുന്ന ഒരു മനുഷ്യനായിരുന്നതിനാൽ, യേശു ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തികൾ പ്രവാചകർ മുന്നേ പ്രവചിച്ചിരുന്നവയായിരുന്നു എന്ന് അവനറിയാമായിരുന്നു. മനസ്സിൽ ഒരു അസ്വസ്ഥത തോന്നിയതിനാൽ  യേശുവിനോടു ചെന്ന്. " റബ്ബീ, നീ ദൈവത്തിൽ നിന്ന് വന്ന ഗുരുവാണെന്ന് ഞങ്ങൾക്കറിയാം"  എന്ന് സംസാരിച്ചു. അത് ഒരു ഏറ്റുപറച്ചിലാണ്...

ഉന്നതത്തിൽ നിന്ന് ജനിക്കാതെ ഒരുവനും ദൈവരാജ്യം കാണാൻ കഴിയുകയില്ലെന്ന് നികോദേമൂസ് ഒട്ടും പ്രതീക്ഷിക്കാത്തതും ഒരു രഹസ്യ സ്വാഭാവമുള്ളതുമായ ഉത്തരം യേശു  നൽകി. അപ്പോൾ നിക്കോദേമൂസ്  വീണ്ടും ചിന്താക്കുഴപ്പത്തിലായി,യേശുവിന്റെ  മറുപടി മനസ്സിലാകാതെ, അത് അക്ഷരാർത്ഥത്തിലെടുക്കുന്നു: പ്രായമായ ഒരാൾ എങ്ങനെയാണ് വീണ്ടും ജനിക്കുന്നത്? ഉന്നതത്തിൽ നിന്ന് ജനിക്കുക, ആത്മാവിൽ ജനിക്കുക. ഈ ഒരു കുതിച്ചു ചാട്ടമാണ്  നികോദേമൂസിന്റെ ഏറ്റുപറച്ചിലിൽ വരാനുള്ളത് എന്നാൽ അതെങ്ങനെ വേണമെന്ന് അവനറിയില്ല. കാരണം ആത്മാവ് മുൻകൂട്ടി നിശ്ചയിക്കാൻ പറ്റാത്തതാണ്.

ആത്മാവിന്റെ നിർവ്വചനം 

യേശു ഇവിടെ നൽകുന്ന ആത്മാവിന്റെ നിർവ്വചനം വളരെ രസകരമാണ്: കാറ്റ് അതിന് ഇഷ്ടമുള്ളിടത്ത് വീശുന്നു, അതിന്റെ സ്വരം കേൾക്കുന്നു, പക്ഷേ അതെവിടെ നിന്നു വരുന്നെന്നോ എവിടെക്കു പോകുന്നെന്നോ അറിയില്ല: അതുപോലെയാണ് ആത്മാവിൽ ജനിക്കുന്ന ഏവരും. അതായത് സ്വതന്ത്രരാണ് .  ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ആത്മാവിനാൽ കൊണ്ടു നടക്കപ്പെടാൻ അനുവദിക്കുന്നവർ: ഇതാണ് ആത്മാവിലുള്ള സ്വാതന്ത്ര്യം. ഇതുചെയ്യുന്ന ഒരാൾ   വിധേയത്വമുള്ളവനായിരിക്കും, ഇവിടെ പറയുന്നത്, ആത്മാവിനോടുള്ള വിധേയത്വത്തെയാണ്.

ക്രിസ്ത്യാനിയായിരിക്കുക എന്നു പറഞ്ഞാൽ കല്പനകൾ പാലിക്കുക മാത്രമല്ല.

ക്രിസ്ത്യാനിയായിരിക്കുക എന്നു പറഞ്ഞാൽ കല്പനകൾ പാലിക്കുക മാത്രമല്ല. ഒരു നല്ല ക്രിസ്ത്യാനിയാവുക എന്നാൽ ആത്മാവിനെ നിന്നിൽ പ്രവേശിക്കാനനുവദിച്ച് നിന്നെ കൊണ്ടുപോകാൻ,  അവനിഷ്ടമുള്ളിടത്തേക്ക്  കൊണ്ടുപോകാൻ അനുവദിക്കുകയാണ്. "അതിനാൽ " ലുകളുടെ മുന്നിൽ, ഏത് മാർഗ്ഗം എടുക്കണമെന്നറിയാതെ, എങ്ങനെ ചെയ്യണമെന്നറിയാതെ, അല്ലെങ്കിൽ ആ അടിവയ്ക്കാൻ  ദൈവത്തിൽ വിശ്വാസമില്ലാതെ, ആത്മാവിനെ ഉള്ളിൽ പ്രവേശിപ്പിക്കാനനുവദിക്കാതെ നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ പലപ്പോഴും നിക്കോദേമൂസിനെപ്പോലെ നാം നിന്നുപോകാറുണ്ട്.

വീണ്ടും ജനിക്കുക എന്നാൽ ആത്മാവിനെ നമ്മുടെ ഉള്ളിൽ പ്രവേശിക്കാനനുവദിച്ച്, എന്നെ ഞാൻ നയിക്കാതെ, ആത്മാവിനാൽ നയിക്കപ്പെടാൻ അനുവദിക്കലാണ്, ഇവിടെ സ്വതന്ത്രതയിൽ, ആത്മാവിലുള്ള സ്വാതന്ത്ര്യത്തിൽ, നീ എവിടെ ചെന്നവസാനിക്കുമെന്ന് നിനക്ക് ഒരിക്കലും അറിയാൻ കഴിയില്ല.

ആത്മാവിലുള്ള ജനനം

പരിശുദ്ധാത്മാവിന്റെ ആഗമനത്തിൽ, മുകളിലെ മുറിയിലടച്ചിരുന്ന അപ്പോസ്തലന്മാർ ധൈര്യത്തോടും, വ്യക്തതയോടും കൂടെ പ്രസംഗിക്കാൻ പുറത്തിറങ്ങി.... ഇതവർക്ക് സംഭവിക്കുമെന്നറിയില്ലായിരുന്നു. കാരണം, ആത്മാവ് അവരെ നയിക്കുകയായിരുന്നു. ക്രൈസ്തവൻ കല്പനകളുടെ പാലനത്തിൽ  മാത്രം ഒതുങ്ങി  നിന്നുപോകരുത്. അതിന്റ അപ്പുറം കടക്കണം.  പുതുജനനത്തിലേക്ക്, അതായത്, നിനക്ക് ആത്മാവിലുള്ള സ്വാതന്ത്ര്യം നൽകുന്ന, ആത്മാവിലുള്ള ജനനത്തിലേക്ക് കടക്കണം.

യോഹന്നാനും, പത്രോസും പുരോഹിതരുടെ ചോദ്യം ചെയ്യലിൽ നിന്ന് തിരിച്ചു വന്നതിനു ശേഷം പുരോഹിത പ്രമുഖരോടും പ്രമാണികളോടും അവർ പറഞ്ഞ കാര്യങ്ങൾ സമൂഹത്തെ അറിയിച്ചു. സമൂഹം, ഇത് കേട്ടപ്പോൾ, അവരെല്ലാവരും പ്രാർത്ഥിക്കുകയായിരുന്നു.  അവർ വിവേകപരമായ ചില നീക്കങ്ങൾ നടത്താൻ ആലോചിച്ചില്ല, " ഇല്ല. ഇപ്പോൾ നമുക്ക് തല്ക്കാലം ഇങ്ങനെ ചെയ്യാം. കുറച്ച് കൂടി സമാധാനമായിട്ട് പോകാം... അവർ ദൈവത്തോടു സ്വരമുയർത്തി പ്രാർത്ഥിച്ചു. ഒരു ഇരുണ്ട നേരത്തുള്ള ഈ നല്ല പ്രാർത്ഥന, തീരുമാനമെടുക്കേണ്ട സമയത്ത് എന്തു ചെയ്യണമെന്നറിയാത്ത നേരത്തുള്ള പ്രാർത്ഥനയായിരുന്നു. പരിശുദ്ധാത്മാവാൽ ജനിക്കാൻ അവർ ആഗ്രഹിക്കുന്നു, അവർ ഹൃദയം ആത്മാവിന് തുറന്നു കൊടുക്കുന്നു: പ്രാർത്ഥന കഴിഞ്ഞതോടെ അവർ നിന്നിരുന്നയിടം കുലുങ്ങി, എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ദൈവവചനം ധൈര്യപൂർവ്വം പ്രസംഗിച്ചു ".  ഇവിടെ ഒരു രണ്ടാമത്തെ പെന്തക്കുസ്താ സംഭവിച്ചു.

പ്രാർത്ഥനകൊണ്ട് ഒരു പുനർജനനത്തിന് ഒരുങ്ങണം

ബുദ്ധിമുട്ടുകളടെ മുന്നിൽ, അടഞ്ഞ വാതിലിനു മുന്നിൽ, എങ്ങനെ മുന്നോട്ടു പോകണമെന്നവർക്ക് അറിയാതിരുന്നപ്പോൾ, കർത്താവിന്റെയടുത്തേക്ക് ചെല്ലുന്നു, ഹൃദയം തുറക്കുന്നു, പരിശുദ്ധാത്മാവ് വന്ന് അവർക്ക് ആവശ്യമായവ നൽകുന്നു, അവർ പുറത്തിറങ്ങി പ്രസംഗിക്കുന്നു, ധൈര്യമായി മുന്നോട്ടു പോകുന്നു. ഇതാണ് ആത്മാവിലുള്ള ജനനം, ഇത് " അതിനാൽ "ലുകളുടെ മുന്നിലുള്ള നില്ക്കലല്ല. ഇതുവരെ എപ്പോഴും ഞാൻ ചെയ്തു കൊണ്ടിരുന്ന "അതിനാലുകൾ ", കല്പനകളുടെ പുറകെയുള്ള "അതിനാൽ " ലുകൾ, മതാചാരങ്ങളുടെ പുറകെയുള്ള "അതിനാലു " കൾ: അതല്ല . ഇതാണ് വീണ്ടും ജനിക്കൽ.

പ്രാർത്ഥനകൊണ്ട് ഒരു പുനർജനനത്തിന് ഒരുങ്ങണം. പ്രാർത്ഥനയാണ് നമുക്ക് ആത്മാവിലേക്കുള്ള വാതിൽ തുറന്നു തരുന്നത്. നമുക്ക്  സ്വാതന്ത്ര്യവും, വ്യക്തതയും തരുന്നത്. പരിശുദ്ധാത്മാവിന്റെ ധൈര്യം നിന്നെ എവിടെ കൊണ്ടെത്തിക്കുമെന്നറിയില്ല..എപ്പോഴും ആത്മാവിനോടു് തുറവുള്ളവരായിരിക്കാൻ കർത്താവ് നമ്മെ സഹായിക്കട്ടെ!

20 April 2020, 11:31
വായിച്ചു മനസ്സിലാക്കാന്‍ >