ദരിദ്രര്‍: സാമ്പത്തീക രാഷ്ട്രീയത്തിന്‍റെയും, ധനതത്വ രാഷ്ട്രീയത്തിന്‍റെയും ഇരകൾ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
നമ്മൾ കാണുന്ന പാവപ്പെട്ടവൻ ദരിദ്രരുടെ ഒരു ചെറിയ ഭാഗം മാത്രമാണ്, നമ്മൾ കാണാത്തത് ഒരു വലിയ സംഖ്യയാണ് മറഞ്ഞിരിക്കുന്ന ദരിദ്രർ. അവരെ നമ്മൾ കാണാത്തത് നമ്മൾ എല്ലാം നിഷേധിക്കുന്ന ഒരു നിസ്സംഗതയുടെ സംസ്കാരത്തിലായതുകൊണ്ടാണ്. ഇനി ഈ നിസ്സംഗതയുടെ സംസ്കാരത്തിൽ നമ്മൾ എത്തിയില്ലെങ്കിലും, ദരിദ്രരെ പട്ടണത്തിന്‍റെ അലങ്കാരമായി കണക്കാക്കുന്ന ഒരു രീതിയുമുണ്ട്. ദരിദ്രരുണ്ടാവുക എന്നത് പട്ടണത്തെ അലങ്കരിക്കുന്ന അലങ്കാരം പോലെയാണ്. എന്നാൽ ബഹുഭൂരിപക്ഷം ദരിദ്രരാണ്.
സാമ്പത്തീക രാഷ്ട്രീയത്തിന്‍റെയും, ധനതത്വ രാഷ്ട്രീയത്തിന്‍റെയും ഇരകൾ ദരിദ്രരാണ്. ഈ അടുത്ത കാലത്തെ ചില കണക്കുകളിലെ രത്നച്ചുരുക്കം ഇതാണ്: ധാരാളം പണമുള്ളത് ചുരുക്കം ചിലരുടെ കൈകളിലാണ്, ബഹുഭൂരിപക്ഷത്തിനും ദാരിദ്ര്യമാണ്. ലോക സാമ്പത്തീക സംവിധാന നയത്തിന്‍റെ അനീതിയുടെ ഫലമാണ് ഇരകളായ അനേകകോടി ജനത്തിന്‍റെ ദാരിദ്യം. ധാരാളം സാധാരണക്കാർ, കാരിത്താസ് പോലുള്ള സംഘടനകളിൽ നാണിച്ച് ഒളിച്ച് പോയി സഹായം തേടുന്നു. ധനവാന്മാരെക്കാൾ അധികം വളരെയേറെയധികം ദരിദ്രരാണുള്ളത്. അതിനാൽ യേശു പറയുന്നത് സത്യമാണ്: ദരിദ്രർ നിങ്ങളോടൊപ്പം എന്നുമുണ്ടാകും. പക്ഷേ ഞാൻ അത് കാണുന്നുണ്ടോ? ഈ യാഥാർത്ഥ്യത്തെ ഞാൻ അറിയുന്നുണ്ടോ?
യേശു നമ്മോടു ചോദിക്കുന്ന ആദ്യ ചോദ്യം ഇതാണ്: ദരിദ്രരുമായി എങ്ങനെ പോകുന്നു? നീ അവർക്ക് ഭക്ഷണം നൽകിയോ? അവൻ കാരാഗൃഹത്തിലായിരുന്നപ്പോൾ നീ സന്ദർശിച്ചോ? ആശുപത്രിയിൽ കാണാൻ ചെന്നോ? വിധവയെ, അനാഥനെ സഹായിച്ചോ? കാരണം അവരിൽ ഞാനായിരുന്നു. ഇതിന്‍റെ പേരിലായിരിക്കും നമ്മൾ വിധിക്കപ്പെടുക. നമ്മുടെ ആഡംഭര ജീവിതമോ, നമ്മൾ നടത്തുന്ന യാത്രകളോ, നമുക്കുള്ള സമൂഹത്തിലെ നിലവാരമോ അനുസരിച്ചല്ല നമ്മെ വിധിക്കുക. പാവപ്പെട്ടവരുമായുള്ള നമ്മുടെ ബന്ധമനുസരിച്ചാണ് നമ്മെ വിധിക്കുക. പക്ഷേ, ഇന്ന്, ഞാൻ, ദരിദ്രരെ അവഗണിച്ചാൽ, അവരെ മാറ്റി നിറുത്തിയാൽ, അവരില്ല എന്ന് വിശ്വസിക്കാൻ ശ്രമിച്ചാൽ, കർത്താവ്, വിധി ദിവസം എന്നെയും അവഗണിക്കും. ദരിദ്രർ എന്നും നിങ്ങളോടൊപ്പം ഉണ്ടാവും എന്ന് യേശു പറയുമ്പോൾ, അതിനർത്ഥം, ദരിദ്രരിൽ ഞാൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാവും എന്നാണ്, ഞാൻ അവിടെ സന്നിഹിതനായിരിക്കും. താണ് സുവിശേഷത്തിന്‍റെ കാതൽ. പാപ്പാ വ്യക്തമാക്കി.