തിരയുക

ഫ്രാന്‍സിസ് പാപ്പാ വചന സന്ദേശം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ വചന സന്ദേശം നല്‍കുന്നു.  

പാർപ്പിടമില്ലാത്തവർക്കായി പാപ്പായുടെ ദിവ്യബലി

ഇന്നത്തെ സാന്താ മാർത്തയിലെ ദിവ്യബലിയിൽ പാപ്പാ പാർപ്പിടമില്ലാതെ അലയുന്നവർക്കായിട്ടാണ് പ്രാർത്ഥിച്ചത്. തന്റെ വചനപ്രഘോഷണത്തിൽ ഒന്നാം വായനയിൽ സർപ്പ ദംശനമേറ്റ ഇസ്രായേൽ ജനത്തെ രക്ഷിക്കാൻ മോശ ഉയർത്തിയ ഗതസർപ്പത്തിന്റെ പ്രതീകാത്മകതയെക്കുറിച്ച് സംസാരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദിവ്യപൂജയുടെ ആമുഖത്തിൽ  എല്ലാവരും വീടുകളിൽ കഴിയേണ്ട ഈ നിമിഷങ്ങളിൽ, നമുക്ക് പാർപ്പിടമില്ലാതെ അലയുന്നവർക്കായി പ്രാർത്ഥിക്കാമെന്നും, സമൂഹവും വ്യക്തികളും ഇക്കാര്യം മനസ്സിലാക്കി അവരെ സഹായിക്കണമെന്നും, സഭ അവരെ സ്വാഗതം ചെയ്യാൻ തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു.

തന്റെ വചന പ്രഘോഷണത്തിൽ സംഖ്യാപുസ്തകത്തിലും (21,4-91) യോഹന്നാന്റെ സുവിശേഷത്തിലും (8, 21-30) കാണാൻ കഴിയുന്ന സർപ്പത്തിന്റെ  പ്രതീകത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് സർപ്പം ഒരു സൗഹൃദ ജന്തുവല്ല എന്നും തിന്മയുമായി ബന്ധപ്പെട്ടാണ് അതിനെ കാണാനാവുക എന്നും പറഞ്ഞ പാപ്പാ 'പുരാതന സർപ്പം ' എന്നാണ് വിളിക്കുന്നതെന്നും അവനിൽ നിന്നാണ് വിഷവും, നാശവും, മരണവും നൽകുന്ന ദംശനം ആരംഭിക്കുന്നതെന്നും വിശദീകരിച്ചു.

തിന്മയുടെ പ്രതീകം

നീണ്ട യാത്രയിൽ തളർന്ന ജനം വെള്ളമില്ല, ഭക്ഷണമില്ലയെന്നും മന്ന തിന്ന് മടുത്തെന്നും പരാതിപ്പെടുന്നു. പഴയ പല്ലവി തന്നെ  "ഈജിപ്തിൽ നിന്ന് ഞങ്ങളെ കൊണ്ടുവന്നത് മരുഭൂമിയിലിട്ടു കൊല്ലാനാണോ ?'' അവരുടെ ചിന്തകൾ എപ്പോഴും ഈജിപ്തിലേക്ക് തിരിച്ചുപോയി. ''ഞങ്ങൾക്ക് അവിടെ സുഖമായിരുന്നു. നന്നായി ഭക്ഷിച്ചിരുന്നു." ഈ സമയത്ത് ദൈവത്തിന് തന്റെ  ജനത്തെ സഹിക്കാൻ കഴിയാത്തത് പോലെ തോന്നുന്നു. അവൻ കോപിക്കുന്നു. ചില സമയത്ത് ദൈവകോപം നമുക്ക് കാണാൻ കഴിയും. അങ്ങനെ ദൈവം അവരുടെ ഇടയിൽ അയച്ച സർപ്പങ്ങളുടെ ദംശനമേറ്റ് അനേകം പേർ മരിച്ചു.  സർപ്പം തിന്മയുടെ പ്രതീകമായിരുന്നു, സർപ്പങ്ങളെ കണ്ട ജനം അവർ ചെയ്ത അവരുടെ തിന്മയെ തിരിച്ചറിഞ്ഞു. അവർ പശ്ചാത്തപിച്ചു.

മോശ മരുഭൂമിയിൽ ഉയർത്തിയ സർപ്പം വി ഗ്രഹാരാധന ആയിരുന്നോ എന്ന് ഒരു നിമിഷം ചോദിച്ച പാപ്പ വിഗ്രഹാരാധനയല്ല മറിച്ച് അതൊരു പ്രവചനമായിരുന്നു, ഭാവിയിൽ സംഭവിക്കാൻ പോകുന്നതിന്റെ പ്രഖ്യാപനം. യേശു തന്നെ മരുഭൂമിയിൽ ഉയർത്തിയ സർപ്പത്തെ ഓർമ്മിപ്പിച്ച്  തന്നിലേക്ക് പ്രയോഗിക്കുന്നു.  അതു ശരിയായി മനസ്സിലാക്കാൻ താൻ ആ സർപ്പത്തെപോലെ ഉയർത്തപ്പെടുമെന്നുള്ള യേശുവിന്റെ പ്രവചനവും ആ പഴയ പ്രവചനവും കൂട്ടി വായിക്കണം പാപ്പാ പറഞ്ഞു.

ആ പ്രവചനത്തിന്റെ  കേന്ദ്രം യേശു തന്നെ തന്നെ നമുക്കായി പാപമാക്കി എന്നതാണ് അവൻ പാപം ചെയ്തില്ല. പാപമാക്കി. വി. പത്രോസ് തന്റെ ലേഖനത്തിൽ പറയും പോലെ "അവൻ അവനിൽ നമ്മുടെ പാപങ്ങൾ എല്ലാം വഹിച്ചു. " അങ്ങനെ ക്രൂശിലേക്ക് നാം നോക്കുമ്പോൾ, സഹിക്കുന്ന കർത്താവിനെക്കുറിച്ച് നാം ഓർക്കുന്നു. അതെല്ലാം ശരി തന്നെ എന്നാൽ നമുക്ക് ഒരു നിമിഷം നിന്ന് അതിന്റെ  കേന്ദ്ര സത്യത്തിലേക്ക് വരാമെന്ന് പറഞ്ഞ പാപ്പാ ഈ നിമിഷത്തിൽ "നീ ഏറ്റം വലിയ പാപിയെന്ന് തോന്നിക്കുന്ന തരത്തിൽ നീ നിന്നെത്തന്നെ പാപമാക്കി " അവൻ നമ്മുടെ എല്ലാപാപങ്ങളും അവനിൽ വഹിച്ചു എന്ന സത്യം നമ്മെ ഓർമ്മിപ്പിച്ചു. അവനെ സ്വീകാര്യരല്ലാത്ത നിയമജ്ഞരുടെ പ്രതികാരബുദ്ധി അവിടെ ഉണ്ടായിരുന്നു എന്നതെല്ലാം ശരി തന്നെ എന്നാൽ ദൈവത്തിൽ നിന്നു വരുന്ന സത്യം അവൻ ഈ ലോകത്തിൽ വന്നത് അവനെത്തന്നെ സ്വയം പാപമാക്കാൻ പോരും വരെ  നമ്മുടെ പാപങ്ങൾ ഏറ്റെടുക്കാൻ വേണ്ടിയായിരുന്നു എന്നതാണ് .... നമ്മുടെ പാപങ്ങൾ അതാ അവിടെയാണ് എന്ന് ഫ്രാൻസിസ് പാപ്പാ ധ്യാനിച്ചു.

അവൻ അവനിലേക്കേറ്റെടുത്തനമ്മുടെ പാപങ്ങളുടെ ഭാരത്താൽ തീർത്തും ഏകാനായി, സ്വയം ഇല്ലാതാകുംവരെയും, അവന്റെ  പിതാവിനാൽ ഉപേക്ഷിക്കപ്പെട്ടു എന്ന് തോന്നുന്നത്രയും വരെയും എത്തിയ  യേശുവിന്റെ  സഹനവും മരണവും അഭിനയമല്ലായിരുന്നുവെന്നും പറഞ്ഞ പാപ്പാ ക്രിസ്ത്യാനികൾ ഈ വെളിച്ചത്തിൽ, രക്ഷയുടെ വെളിച്ചത്തിൽ  കുരിശിലേക്ക് നോക്കുന്നത് ഒരു സ്വഭാവമാക്കണമെന്ന് അഭ്യർത്ഥിച്ച പാപ്പാ,  ഇവ മനസ്സിലാക്കാൻ എളുപ്പമല്ല എന്നും ചിന്തിച്ചാൽ ഒരു തീരുമാനത്തിൽ എത്താൻ കഴിയില്ലെന്നും നമുക്ക് ധ്യാനിക്കാനും, പ്രാർത്ഥിക്കാനും നന്ദി പറയാനും മാത്രമെ കഴിയുകയുള്ളൂ എന്നും പറഞ്ഞു കൊണ്ടാണ് തന്റെ  വചനപ്രഘോഷണം അവസാനിപ്പിച്ചത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2020, 15:21
വായിച്ചു മനസ്സിലാക്കാന്‍ >