തിരയുക

പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. 

പാപ്പാ: “വൈദ്യോഗ്യസ്ഥരുടെ വീരോചിതമായ മാതൃകയെ പ്രതി ഞാൻ ദൈവത്തിന് നന്ദി പറയുന്നു.“

വൈദീകരുടേയും ആരോഗ്യ പ്രവർത്തക ഉദ്യോഗസ്ഥരുടെയും വീരോചിതമായ മാതൃകയെ പ്രതി ഞാൻ ദൈവത്തിന് നന്ദി പറയുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

മാർച്ച് ഇരുപത്തിനാലാം തീയതി ചൊവ്വാഴ്ച സാന്ത മാർത്താഅർപ്പിച്ച ദിവ്യബലിയുടെ ആരംഭത്തിൽ കൊറോണാ വൈറസ് രോഗബാധിതരെ പരിചരിച്ചതിന്‍റെ ഫലമായി ജീവൻ വെടിയേണ്ടി വന്ന വൈദ്യ മേഖലയിൽ സേവനമനുഷ്ഠിച്ച എല്ലാവരെയും അനുസ്മരിക്കുകയും അവരുടെ വീരോചിതമായ മാതൃകയെ പ്രതി ദൈവത്തിന് താൻ താൻ നന്ദി അർപ്പിക്കുന്നു എന്ന് പാപ്പാ വെളിപ്പെടുത്തി.

സാന്താ മാർത്തയിൽ ദിവ്യബലി അർപ്പിക്കുന്നതിന് മുൻപ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:" ഈ ദിവസങ്ങളിൽ നിരവധി ഡോക്ടർമാരും, വൈദികരും മരിച്ചുവെന്ന വാർത്ത എനിക്ക് ലഭിച്ചിരുന്നു. അവരിൽ കുറച്ചു നേഴ്സുമാർ ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല... അവർ രോഗബാധിതനായിരുന്നു... കാരണം രോഗികളെ ശുശ്രൂഷിച്ചവരായിരുന്നു. അവർക്കു വേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം രോഗികളെ പരിചരിക്കുന്നതിൽ അവർ നൽകിയ ധീരത നിറഞ്ഞ മാതൃകയെ പ്രതി   ഞാൻ ദൈവത്തിന് കൃതജ്ഞത അർപ്പിക്കുന്നു.

തളർവാത രോഗിയുടെ  മന്ദത

അതിനുശേഷം പാപ്പാ സുവിശേഷ പരിചിന്തനം നൽകി.ആരാധനക്രമത്തിൽ പ്രഘോഷിക്കപ്പെട്ട എസക്കിയേൽ 47, 1- 9, 12, യോഹന്നാൻ 5, 1 -16 എന്നീ തിരുവചനങ്ങളെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചന സന്ദേശം നൽകിയത്. ഈ ദിവസത്തെ വായനകൾ നമ്മുടെ അടയാളമായും മാർഗ്ഗമായും ജലത്തെ അവതരിപ്പിക്കുന്നു. ഈ ജലം ജീവൻ നൽകുകയും സുഖപ്പെടുത്തുകയും “സമുദ്രജലത്തെ പുതിയ ജലം ആക്കുകയും“ ചെയ്യുന്നു. തളർവാത രോഗിയായ ഒരു മനുഷ്യനെ യേശു ഒരു ജലാശയത്തിന് അടുത്താണ് കണ്ടുമുട്ടുന്നത്. സുഖം പ്രാപിക്കാനായി 38 വർഷങ്ങളായി അവൻ ജലാശയത്തിനരികെ കാത്തു കിടക്കുകയായിരുന്നു, സ്വയം സഹായിക്കാൻ ഒന്നും ചെയ്യാതെ ദീർഘനാൾ കാത്തിരുന്ന ഒരാളുടെ അസംബന്ധത്തെ പാപ്പ തന്‍റെ സന്ദേശത്തിൽ വെളിപ്പെടുത്തി. തളർവാത രോഗിയുടെ ഈ  കാത്തിരിപ്പ് നമ്മളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു കാരണം സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി അതിനാവശ്യമായ ക്രമീകരണ സജ്ജീകരണങ്ങൾ സംഘടിപ്പിക്കണം, അങ്ങനെ ആകുമ്പോൾ ആരെങ്കിലും ആ വ്യക്തിയെ സഹായിക്കും എന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ തളർവാത രോഗിയുടെ  മന്ദതയെക്കുറിച്ച് വ്യാഖ്യാനിച്ചു. തളർവാതരോഗിയുടെ ഉത്തരവും നമ്മെ അത്ഭുതപ്പെടുത്തുന്നു. സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ എന്ന് യേശു ചോദിക്കുമ്പോൾ അവൻ വേണം എന്ന് പറയുന്നില്ല, പരാതിപ്പെടുന്നു. രോഗത്തെക്കുറിച്ചല്ല പരാതി. മറ്റുള്ളവരെ പറ്റിയാണെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ സുഖം പ്രാപിച്ചതിനു ശേഷം മറ്റുള്ളവർ ചെയ്തത് പോലെ അവൻ സന്തോഷത്താൽ ചാടുകയോ ലോകം മുഴുവൻ പ്രഘോഷിക്കുകയോ ചെയ്യുന്നതായും നാം കാണുന്നില്ല എന്നും ചൂണ്ടിക്കാട്ടി. ദേവാലയത്തിൽവച്ച് യേശുവിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ നന്ദി പറയുന്നില്ല പകരം അധികാരികളെ അറിയിക്കാൻ ആയി അവൻ പോകുന്നു. എന്താണ് ഈ മനുഷ്യന്റെ കുഴപ്പം, പാപ്പ ചോദിച്ചു. രോഗം അവന്റെ ഹൃദയത്തിൽ ആയിരുന്നു അവന്റെ ആത്മാവും രോഗബാധിതമായിരുന്നു. അശുഭാപ്തി വിശ്വാസത്തിൽനിന്ന്, സങ്കടത്തിൽ നിന്ന് മന്ദോഷ്ണത്തിൽ  നിന്നും ആണ് അവൻ രോഗിയായി മാറിയത്. ഇതാണ് ആ മനുഷ്യന്‍റെ രോഗം എന്ന് പറഞ്ഞ പാപ്പാ എനിക്ക് ജീവിക്കണം എന്ന് പറഞ്ഞുകൊണ്ട് അവൻ അവിടെ തന്നെ നിന്നു എന്ന് വ്യക്തമാക്കി. രോഗിയായ മനുഷ്യന്‍റെ മുന്നിൽ രോഗസൗഖ്യം വാഗ്ദാനം ചെയ്യുന്ന ക്രിസ്തുവിനോടു വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിലേക്ക് ഇറക്കാൻ ആരുമില്ല ഞാൻ എത്തുമ്പോഴേക്കും മറ്റൊരുവൻ വെള്ളത്തിലിറങ്ങി കഴിഞ്ഞിരിക്കും എന്ന് മറ്റുള്ളവരെ കുറിച്ച്  പരാതിപ്പെടുന്നു.

പരാതികൾ  കൊണ്ട് ശ്വസിക്കുന്ന വ്യക്തികൾ

മറ്റുള്ളവരുടെ ജീവിതത്തെക്കറിച്ച്  പരാതിപ്പെടുകയും 38 വർഷം സുഖമാകാൻ ഒന്നും സ്വയംചെയ്യാതെ കിടക്കുന്ന അതിജീവനത്തിന്‍റെ പാപമായാണ് പാപ്പാ തളർവാത രോഗിയുടെ ഉത്തരത്തെ വിശദീകരിച്ചത്. ഈ തിന്മ സ്വന്തം ജീവിതത്തിന് വേണ്ടി തീരുമാനം എടുക്കുന്നതിൽ നിന്ന് മനുഷ്യനെ തടയുന്നു. ഞാൻ ഈ ജീവിതത്തിന്‍റെ ഇരയാണ് എന്ന് ചിന്തിപ്പിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തികൾ പരാതികൾ  കൊണ്ടാണ് ശ്വസിക്കുന്നത് എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. സുഖം പ്രാപിച്ചതിനു ശേഷം ജന്മനാ അന്ധനായ മനുഷ്യനിൽ ഉണ്ടായിരുന്ന സന്തോഷവും നിശ്ചയദാർഢ്യവും ഈ തളർവാതരോഗിയിൽ നമുക്ക് കാണുവാൻ കഴിയുന്നില്ല. ക്രൈസ്തവരായ നമ്മിൽ പലരും ഈ അവസ്ഥയിൽ ആണ് ജീവിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി. അവർക്ക് വളരെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെങ്കിലും അവർ എല്ലാറ്റിനും  പരാതിപ്പെടുന്നു. മന്ദോഷ്ണത  അത് വിഷമാണ്. അത് ജീവിക്കാൻ അനുവദിക്കാതെ നമ്മുടെ ആത്മാവിനെ പൊതിയുന്ന മൂടൽമഞ്ഞ് ആണ്. അതേപോലെ ഇതൊരു ലഹരിമരുന്നു പോലെയാണ്. കാരണം അത് കഴിച്ചാൽ നമുക്ക് പലപ്പോഴും നമുക്ക് ഇഷ്ടമാകുകയും   അങ്ങനെ നാം ദുഃഖത്തിനും മന്ദതയ്ക്കും അടിമകളായി തീരുകയും ചെയ്യുന്നു എന്നു മുന്നറിയിപ്പു നൽകിയ പാപ്പാ ഇത് നമ്മുടെ ഇടയിൽ തികച്ചും പതിവുള്ളപാപമാണെന്നും മങ്ങി പോകുന്ന ജീവിതത്തിന് കാരണമാകുന്നു എന്നും വ്യക്തമാക്കി.

വചന സന്ദേശത്തിന് അന്ത്യത്തിൽ യോഹന്നാന്‍റെ സുവിശേഷം അഞ്ചാം അദ്ധ്യായം വായിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ മാമ്മോദീസയിലൂടെ നമ്മെ  പുനർജ്ജീവിപ്പിക്കാൻ ക്രിസ്തു ഉപയോഗിച്ച നമ്മുടെ ജീവന്‍റെയും ശക്തിയുടേയും പ്രതീകമായി ജലത്തെ വിശദീകരിച്ചു.  നമുക്ക് നമ്മെ കുറിച്ച് ചിന്തിക്കാമെന്നും നമ്മിൽ ആരെങ്കിലും ഇത്തരം ഒരു മന്ദാഷ്ണാവസ്ഥയിലേക്ക്,  കറുപ്പോ, വെളുപ്പോ അല്ലാത്ത   ഈ സ്വാഭാവീക പാപത്തിലേക്ക് തെന്നി വീഴാനുള്ള സാധ്യതയുണ്ടെങ്കിൽ,  ഇതാണ് പിശാച് നമ്മുടെ ആത്മീയ ജീവിതത്തെയും വ്യക്തി ജീവിതത്തേയും നശിപ്പിക്കാൻ ഉപയോഗിക്കുന്ന പാപം എന്നും ഇത് എത്ര ഭീകരവും ഹീനവുമാണെന്ന് മനസ്സിലാക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്നുമുള്ള പ്രാർത്ഥനയോടെ തന്‍റെ വചനസന്ദേശം ഉപസംഹരിച്ചു.

 

 

24 March 2020, 20:37
വായിച്ചു മനസ്സിലാക്കാന്‍ >