തിരയുക

Vatican News
പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു.  (Vatican Media)

പാപ്പാ: ശീര്‍ഷകങ്ങളല്ല; സഭയിൽ വലിയവൻ സേവകനാണ്

ഫെബ്രുവരി 25ആം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് മർക്കോസിന്‍റെ സുവിശേഷം 9, 30-37 വരെയുള്ള വചനങ്ങളെ ആസ്പദമാക്കി പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

 എല്ലാവരുടെയും സേവകന്‍ 

തങ്ങളിൽ ആരാണ് വലിയവൻ എന്ന് തർക്കിച്ച്കൊണ്ടിരുന്ന ശിഷ്യന്മാര്‍ക്ക് യേശു നല്‍കിയ ഉപദേശത്തെ അടിസ്ഥാനമാക്കി പാപ്പാ തന്‍റെ വചന പ്രഘോഷണത്തിന്‍റെ വിഷയാവതരണം നടത്തി. മറ്റുള്ളവരെ ഭരിക്കാൻ ആഗ്രഹിക്കുന്നത് ലോകത്തിന്‍റെ മനോഭാവമാണെന്നും അത് ദൈവത്തിന്‍റെ ശത്രുവാണെന്നും പറഞ്ഞ പാപ്പാ, എല്ലാവരെക്കാളും പ്രധാനിയാകാനും, അത് തന്‍റെ അവകാശമാണെന്നും കരുതുന്ന രീതി ഈ ലോകത്തിന്‍റെ ആകാംക്ഷയാണെന്നും ചൂണ്ടിക്കാണിച്ചു. സുവിശേഷത്തിൽ വിട്ടുവീഴ്ച്ചകളില്ലെന്ന് മറ്റൊരിടത്ത് യേശു പറയുന്ന "ഒന്നുകിൽ നിങ്ങളെന്നോടൊപ്പം അല്ലെങ്കിൽ എനിക്കെതിരെ" എന്ന വചനം ഉദ്ധരിച്ച് പാപ്പാ  വ്യക്തമാക്കി. വിട്ടുവീഴ്ചകളോടെ സുവിശേഷം ജീവിക്കുമ്പോൾ ലോകാത്മാവുമായുള്ള സമ്പർക്കവും, അടിമപ്പെടുത്താനും, വലിയവനാകാനും നാം പരിശ്രമിക്കും.

യുദ്ധങ്ങളും, വഴക്കുകളും ലോകാസക്തിയിൽ നിന്നാണ് വരുന്നത്. ഒന്നാം വായനയിലെ യാക്കോബിന്‍റെ ലേഖനം സൂചിപ്പിച്ചു കൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നാൽ നമ്മൾ പരസ്പ്പരമുള്ള യുദ്ധമോ? അത് നമ്മുടെ ആസക്തിയിൽ,   എന്‍റെ ജോലിയുടേയും, സമ്പാദ്യത്തിന്‍റെയും, സ്ഥാനത്തിന്‍റെയും ഒക്കെ പേരിലാണെന്നും, പരദൂഷണവും, ഏഷണികളും വരുന്നത് അസൂയയിൽ നിന്നാണെന്നും പാപ്പാ പ്രബോധിപ്പിച്ചു.

സാത്താന്‍റെ അസൂയയിൽ നിന്ന് ലോകത്തിൽ തിന്മ പ്രവേശിച്ചതുപോലെ അസൂയ  തടി തുളക്കുന്ന ഒരു പുഴു പോലാണ്. അത് മറ്റുള്ളവരെക്കുറിച്ച് മോശം പറഞ്ഞ് നശിപ്പിക്കുകയും തള്ളിയകറ്റുകയും ചെയ്യുന്നെന്നും പാപ്പാ അറിയിച്ചു. ശിഷ്യരുടെ സംസാരത്തിൽ ഇവയൊക്കെയായിരുന്നു വിഷയങ്ങൾ. യേശു അവരെ ശകാരിച്ച് സേവകരാകാനും ഏറ്റം ഒടുവിലെ  സ്ഥാനമെടുക്കാനും പ്രബോധിപ്പിച്ചു എന്ന് പാപ്പാ പറഞ്ഞു.

സഭയിൽ ഏറ്റവും പ്രധാനി പാപ്പയെന്നോ, മെത്രാനെന്നോ, മോൺസിഞ്ഞോറെന്നോ, കർദ്ദിനാളെന്നോ, സംഘടനാ പ്രസിഡണ്ടുമാരെന്ന് ശീർഷകമുള്ളവരോ അല്ല മറിച്ച് എല്ലാവർക്കും സേവകരാകുന്ന, സേവിക്കുന്ന, ശീർഷകങ്ങളില്ലാത്തവരാണെന്നും അത് മനസ്സിലാക്കാനാണ് യേശു കുഞ്ഞിനെ ശിഷ്യന്മാരുടെ മദ്ധ്യത്തില്‍ എടുത്തു നിറുത്തി അവർക്ക് ഉപദേശം നൽകിയതെന്നും പാപ്പാ വ്യക്തമാക്കി. അതിനാൽ ദൈവത്തിന്‍റെ ശത്രുവായ ലോകാരൂപിയുമായി ചേര്‍ന്ന് "എനിക്ക് ഈ സ്ഥാനം അവകാശപ്പെട്ടതാണെന്ന്" ചിന്തിക്കാതെ  "ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം." (മര്‍ക്കോസ്‌9:35) എന്ന സുവിശേഷത്തിലെ വചനത്തിന് ചെവിയോർക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

 

25 February 2020, 15:16
വായിച്ചു മനസ്സിലാക്കാന്‍ >