തിരയുക

പാപ്പാ സാന്താ മാര്‍ത്തയില്‍ വചനപ്രഘോഷണം നല്‍കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ വചനപ്രഘോഷണം നല്‍കുന്നു. 

പാപ്പാ: ദൈവത്തെ സ്നേഹിക്കുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവന്‍ നുണയന്‍

ജനുവരി പത്താം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സ്നേഹം മൂര്‍ത്തവും നന്മ പ്രവർത്തികളിലൂടെ പ്രകടിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇന്നത്തെ ആരാധനക്രമത്തിലെ ആദ്യവായനയെ ആസ്പദമാക്കി നൽകിയ വചന സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചത്. ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാതിരിക്കാനുള്ള ഒരു നിഗൂഢ മാർഗ്ഗമാണ് നിസ്സംഗത എന്നും, ആദ്യം ദൈവമാണ് നമ്മളെ സ്നേഹിച്ചതെന്നും ഓർമ്മിപ്പിച്ച് നമ്മുടെ കരങ്ങൾ നന്മ ചെയ്യാൻ വേണ്ടി മലിനപ്പെടുത്താൻ കഴിയണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വിശുദ്ധ യോഹന്നാൻ എഴുതിയ ആദ്യലേഖനത്തിൽ സ്നേഹത്തെക്കുറിച്ച് പരാമർശിക്കപ്പെട്ടിരിക്കുന്നതിനാൽ സ്നേഹം എന്ന പ്രമേയത്തെ ആധാരമാക്കിയാണ് പാപ്പാ സുവിശേഷ പരിചിന്തനം നൽകിയത്. സ്നേഹം എന്താണെന്ന് അപ്പോസ്തലൻ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തു. യേശുവിന്‍റെ ഹൃദയത്തിലേക്ക് പ്രവേശിച്ചപ്പോൾ അത് എങ്ങനെ പ്രകടമാകുന്നുവെന്ന് വിശുദ്ധ യോഹന്നാന് മനസ്സിലായി. അതുകൊണ്ട് നാം എങ്ങനെ സ്നേഹിക്കുന്നുവെന്നും, എങ്ങനെ സ്നേഹിക്കപ്പെടുന്നുവെന്നും തന്‍റെ ലേഖനത്തിലൂടെ അദ്ദേഹം നമ്മോടു പറയുന്നു.

ദൈവമാണ് ആദ്യം നമ്മെ സ്നേഹിച്ചത്

യോഹന്നാന്‍റെ രണ്ട് പ്രസ്താവനകള്‍ ഇക്കാര്യത്തെ കൃത്യമായി നിര്‍വ്വചിക്കുന്നു എന്ന് പാപ്പാ വ്യക്തമാക്കി. ആദ്യത്തേത്, സ്നേഹത്തിന്‍റെ അടിത്തറയാണ്: ദൈവം നമ്മെ ആദ്യം സ്നേഹിച്ചു എന്നതിനാലാണ് നാം ദൈവത്തെ സ്നേഹിക്കുന്നു. സ്നേഹത്തിന്‍റെ ഉത്ഭവം അവനിൽ  നിന്നാണ്.  ഞാൻ സ്നേഹിക്കാൻ ആരംഭിക്കുന്നത് അല്ലെങ്കിൽ എനിക്ക് സ്നേഹിക്കാൻ സാധിക്കുന്നതിന് കാരണം അവിടുന്ന് എന്നെ ആദ്യം സ്നേഹിച്ചു എന്നതാണ്. ദൈവം നമ്മെ സ്നേഹിച്ചില്ലെങ്കിൽ നമുക്ക് തീർച്ചയായും സ്നേഹിക്കാൻ കഴിയില്ല. പാപ്പാ അതിന് ഉദാഹരണം നൽകി. ജനിച്ച് കുറച്ചു ദിവസം മാത്രം പ്രായമുള്ള ഒരു നവജാത ശിശുവിന് സംസാരിക്കുവാൻ കഴിയുമെങ്കിൽ അത് തീർച്ചയായും ഞാൻ മാതാപിതാക്കളാൽ സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്നു എന്ന യാഥാർത്ഥ്യം വിശദീകരിക്കും എന്ന് പറഞ്ഞ പാപ്പാ കുഞ്ഞിനോട് മാതാപിതാക്കൾ ചെയ്തത് പോലെയാണ് ദൈവം നമ്മോടു ചെയ്തതെന്ന് വ്യക്തമാക്കി; നമ്മെ അവന്‍ ആദ്യം സ്നേഹിച്ചു. നമ്മിലെ സ്നേഹം ജനിക്കുന്നതും വളരുന്നതും ഇത് മൂലമാണ് സ്നേഹത്തിന്‍റെ വ്യക്തമായ നിർവ്വചനം. നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയും കാരണം ദൈവം നമ്മെ ആദ്യം സ്നേഹിച്ചു.

ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും എന്നാൽ സഹോദരനെ വെറുക്കുകയും ചെയ്യുന്നവന്‍ നുണയൻ

അപ്പോസ്തലൻ സംശയമെന്യേ പറയുന്ന രണ്ടാമത്തെ കാര്യം ഇതാണ്. " ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും സഹോദരനെ വെറുക്കുകയും ചെയുന്നവൻ നുണയനാണ്."വിവരമില്ലാത്തവൻ എന്നോ, തെറ്റു പറ്റിയവൻ എന്നോ അല്ല നുണയൻ എന്നാണ് അപ്പോസ്തലൻ വിളിക്കുന്നത് എന്നതിനെ ശ്രദ്ധിക്കാൻ പാപ്പാ ക്ഷണിച്ചു. നമ്മളും ഇതില്‍ നിന്നും പഠിക്കണം:  ഞാൻ ദൈവത്തെ സ്നേഹിക്കുന്നു, പ്രാർത്ഥിക്കുന്നു, ആത്മീയ നിർവൃതിയിൽ എത്തുന്നു... പിന്നെ അപരനെ തള്ളിക്കളയുന്നു, വെറുക്കുന്നു, സ്നേഹിക്കുന്നില്ല, അല്ലെങ്കിൽ വെറുതെ അവരോടു നിസ്സംഗത പുലർത്തുന്നു.സുവിശേഷകൻ പറയുന്നില്ല " നിനക്ക് തെറ്റിപ്പോയി" എന്ന്. " നീ നുണയൻ " എന്നാണ് പറയുന്നത്. ബൈബിളിലെ ഈ പദം സ്പഷ്ടമാണ്, കാരണം നുണയാനാകുക എന്നാൽ സാത്താനെ പോലെ ആയിരിക്കുക എന്നാണ്. അവൻ വലിയ നുണയനാണ്. പുതിയ നിയമം നമ്മോടു  പറയുന്നു, അവൻ വഞ്ചനയുടെ പിതാവാണ് എന്ന്.ഇതാണ് ബൈബിൾ സാത്താന്‍റെ നിർവചനം.ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും സഹോദരനെ വെറുക്കുകയും ചെയ്‌താൽ നീ മറുവശത്താണ്.: നീ നുണയാണ്. ഇതിനു സൗജന്യങ്ങളില്ല. അവര്‍ വ്യക്തികൾ എന്നെ വേദനിപ്പിക്കുന്നു അല്ലെങ്കിൽ അവർ വിവരമില്ലാത്തവരും, എന്നോടു പരുക്കൻ രീതി കാണിക്കുന്നവരുമായതുകൊണ്ട് എനിക്ക് അവരെ സ്നേഹിക്കാൻ കഴിയുകയില്ല എന്ന് പറഞ്ഞ് അനേകർക്ക് സ്നേഹിക്കാതിരിക്കാൻ ന്യായീകരണങ്ങൾ കണ്ടെത്തുവാൻ സാധിക്കും. എന്നാൽ സ്നേഹത്തിന്‍റെ യഥാർത്ഥത്തെ കുറിച്ച് വിശുദ്ധ യോഹന്നാൻ പറയുന്നത് സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവന് ദൈവത്തെ സ്നേഹിക്കാനും, അവിടുത്തെ ദർശിക്കുവാനും കഴിയില്ലെന്നാണ്. പാപ്പാ ഓർമ്മിപ്പിച്ചു. സഹോദരങ്ങളെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ നാം വിദൂരത്തിലാണ് ജീവിക്കുന്നത് നാം ദൈവത്തെ സ്നേഹിക്കുന്നു എന്ന് നമുക്ക് പറയാൻ കഴിയില്ല നമ്മൾ നുണയന്മാരാണ് പാപ്പാ വ്യക്തമാക്കി.

സ്നേഹം ദൃഢവും ദൈനംദിനവുമുള്ളതാണ്

വിദ്വേഷം  മാത്രമല്ല മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന ചിന്തയും തിന്മയാണ് കാരണം സ്നേഹം നന്മ പ്രവർത്തികളിലൂടെയാണ് വെളിപ്പെടുത്തപ്പെടുന്നത്. ഞാൻ നന്നായി ശുദ്ധനായിരിക്കാൻ തിളപ്പിച്ച് ശുദ്ധീകരിച്ച ജലം മാത്രമേ പാനം ചെയ്യൂ എന്ന് പറയുന്ന വ്യക്തി തീർച്ചയായും മരിക്കും. കാരണം അത് ജീവിതത്തിന് ഉപയോഗപ്രദമല്ല. യഥാർത്ഥ സ്നേഹം തിളപ്പിച്ച് ശുദ്ധീകരിച്ച ജലമല്ല.  അനുദിന ജലമാണ്. അതിൽ പ്രശ്നങ്ങളുണ്ടാകും, വാത്സല്യവും, സ്നേഹവും, വെറുപ്പും ഉണ്ടാകാം. യാഥാർത്ഥ്യങ്ങളെ സ്നേഹിക്കുക. സ്നേഹം മൂര്‍ത്തമായതാണ്.

ഇത് പരീക്ഷണശാലയിലെ സ്നേഹമല്ല. വ്യക്തമായ നിർവിവചനത്തിലൂടെ വിശുദ്ധ യോഹന്നാൻ ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തെയും സഹോദരനെയും സ്നേഹിക്കാതിരിക്കാനുള്ള മറ്റൊരു മാർഗ്ഗമാണ് നിസ്സംഗത. ഞാൻ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്ന് കരുതുതാൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ നാം അവരെ സഹായിക്കണം,  പ്രാർത്ഥിക്കണം. പാപ്പാ ആവശ്യപ്പെട്ടു.
വിശുദ്ധ ആൽബർട്ട് ഹുർതാദോയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു "ഉപദ്രവം ചെയ്യാതിരിക്കുന്നത് നല്ലത്; പക്ഷേ നന്മ ചെയ്യാതിരിക്കുന്നത് തിന്മയാണ്." യഥാർത്ഥ സ്നേഹം നന്മ ചെയ്യാനും സ്നേഹ പ്രവർത്തികൾക്കായി നിങ്ങളുടെ കരങ്ങളെ മലിനപ്പെടുത്താനും ഇടയാക്കണം.

വിശ്വാസത്തിന്‍റെ പാതയിലൂടെ ലോകത്തെ കീഴടക്കാം

ഇത് എളുപ്പമല്ല പക്ഷേ വിശ്വാസത്തിന്‍റെ പാതയിലൂടെ ലോകത്തെ ജയിക്കാൻ സാധ്യതയുണ്ട്. ലോകത്തിന്‍റെ മാനസികാവസ്ഥ നമ്മെ സ്നേഹിക്കുന്നതിൽ നിന്നും തടയുന്നു. എന്നാൽ ഇതാണ് വഴി. ഇവിടെ നിസ്സംഗതയുള്ളവരും, മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സ്വന്തം കൈകഴുകി മാറിനിൽക്കുന്നവരും, നന്മ ചെയ്യാൻ ശ്രമിക്കാത്തവരും, വ്യാജയോഗികളും, തിളപ്പിച്ച് ശുദ്ധീകരിച്ച ജലം പോലെ ഹൃദയം സൂക്ഷിക്കുന്നവരും, ദൈവത്തെ സ്നേഹിക്കുന്നെന്ന് പറയുകയും അയൽക്കാരനെ സ്നേഹിക്കാതിരിക്കുന്നവനും  പ്രവേശിക്കുന്നില്ല. കർത്താവ് നമ്മെ ഈ സത്യം പഠിപ്പിക്കട്ടെ: ദൈവം ആദ്യം നമ്മെ സ്നേഹിച്ചു എന്നതിന്‍റെ ഉറപ്പും, സഹോദരങ്ങളെ സ്നേഹിക്കുവാനുള്ള ധൈര്യവും. പാപ്പാ ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2020, 15:45
വായിച്ചു മനസ്സിലാക്കാന്‍ >