തിരയുക

Vatican News
പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു  (Vatican Media)

പാപ്പാ: പ്രത്യാശ ശ്വസിക്കുന്ന വായു പോലെയാണ്.

ഒക്ടോബര്‍ 29ആം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പ്രത്യാശ ശ്വസിക്കുന്ന വായു പോലെയാണെന്ന് പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രത്യാശയുള്ള മനുഷ്യരാകാൻ നാം യാതൊന്നിനോടും ആകര്‍ഷിക്കപ്പെടരുത്. ദൈവവുമായുള്ള കണ്ടുമുട്ടലിനായുള്ള ഒരു സമ്മർദ്ദം നമ്മിൽ എപ്പോഴുമുണ്ടായിരിക്കണം എന്ന് സൂചിപ്പിച്ച പാപ്പാ ഈ കാഴ്ച്ചപ്പാട് നഷ്ടമാകുകയാണെങ്കിൽ ജീവിതം നിശ്ചലമാകുകയും, ദുഷിക്കുകയും ചെയ്യമെന്ന് ഉദ്ബോധിപ്പിച്ചു. പ്രത്യാശ എന്നത് ദൈവവുമായുള്ള കൂടിക്കാഴ്ച എന്ന സമ്മർദ്ദത്തിൽ ജീവിക്കലാണെന്നും നമുക്ക് ഇവിടെ കൂടൊരുക്കാൻ കഴിയുകയില്ലെന്നും നമ്മുടെ ക്രൈസ്തവ ജീവിതം എപ്പോഴും ദൈവവുമായുള്ള കണ്ടുമുട്ടലിലേക്കുള്ളതാണെന്ന് നാം അറിയണമെന്നും പാപ്പാ വ്യക്തമാക്കി. ജലത്തെ കുറിച്ച് ചിന്തിക്കാന്‍ ക്ഷണിച്ച പാപ്പാ ജലമൊഴുകാതെ നിശ്ചലമായിയിരുന്ന്  മലിനമാകുന്നത് പോലെ ഒരു ക്രൈസ്തവന്  അക്കരയെത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ  അവന് എന്തെങ്കിലും കുറവുണ്ടായിരിക്കുമെന്നും അവനെ സംബന്ധിച്ചിടത്തോളം, ക്രിസ്തീയ ജീവിതം ഒരു ദാർശനിക സിദ്ധാന്തം മാത്രമായിരിക്കുമെന്നും അവൻ വിശ്വാസമെന്ന് പറയുകയും പ്രത്യാശയില്ലാതെ ജീവിക്കുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പ്രത്യാശയുടെ മനുഷ്യരായി മാറാൻ ഒന്നിനോടും ആസക്തിയില്ലാതെ ദരിദ്രരായി തീരണമെന്നും മറുകരയിലേക്ക് തുറവിയുള്ളവരായിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. പ്രത്യാശ എളിമയുള്ളതാണെന്നും അനുദിനം പ്രവർത്തിക്കുന്നതുമാണെന്ന് ഓര്‍മ്മപ്പെടുത്തിയ പാപ്പാ നമുക്കൊരു നിക്ഷേപവും, നിധിയുമുണ്ടെന്നും എല്ലാദിവസവും നാമോർക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. അതിനാല്‍ പരിശുദ്ധാത്മാവ് ചെറിയ കാര്യങ്ങളിലൂടെ നമ്മളില്‍ പ്രവർത്തിക്കുന്നുണ്ട്. പ്രത്യാശ എന്നത് പ്രത്യക്ഷപ്പെടാതെ അന്തർലീനമായതും താഴേ നിന്ന് പ്രവർത്തിക്കുവാന്‍ സഹായിക്കുന്നതുമായ ഒരു പുണ്യമാണെന്നും കൈയില്‍ കയറിനെ പിടിച്ച് കൊണ്ട് മറുകരയില്‍ നങ്കൂരമിടുന്നത് പോലെയാണ് പ്രത്യാശയെന്നും പാപ്പാ വ്യക്തമാക്കി.

പ്രത്യാശയിൽ ജീവിക്കാൻ എളുപ്പമല്ല. പക്ഷേ ഒരു ക്രൈസ്തവൻ ശ്വസിക്കുന്ന ജീവവായു പ്രത്യാശ ആയിരിക്കണം. അതല്ലെങ്കിൽ നാമെങ്ങനെ ചരിക്കണമെന്നും, എങ്ങോട്ട്, എങ്ങനെ മുന്നോട്ടു പോകണം എന്ന് നമുക്ക് വ്യക്തതയില്ലാതെയും വരുമെന്ന് പറഞ്ഞ പാപ്പാ പ്രത്യാശ യഥാർത്ഥത്തിൽ നമുക്ക് സുരക്ഷിതത്വമാണ് നൽകുന്നതെന്നും ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ലെന്നും അതിനാൽ പരിശുദ്ധാത്മാവ് നമ്മില്‍ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവോടു കൂടി ദൈവം തന്ന ആ വാഗ്ദാനത്തോടു നാം തുറവുള്ളവരായിരിക്കണമെന്നും ഉദ്ബോധിപ്പിച്ചു. നമ്മെ മറുകരയിലേക്ക് എത്തിക്കാൻ ശ്രമിക്കാൻ പരിശുദ്ധാത്മാവിന്‍റെ കൂടെയുള്ള സമ്മർദ്ദം പ്രത്യാശയെ നിലനിറുത്തുന്ന സമ്മർദ്ദമാണ്. ഈ സമ്മർദ്ദത്തിൽ ജീവിക്കാനുള്ള വരം ദൈവം നമുക്ക് നൽകട്ടെയെന്ന് പറഞ്ഞുകൊണ്ട് പാപ്പാ തന്‍റെ വചനസന്ദേശം ഉപസംഹരിച്ചു.

29 October 2019, 16:43
വായിച്ചു മനസ്സിലാക്കാന്‍ >