തിരയുക

ഫ്രാന്‍സിസ് പാപ്പാ  ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകുന്നു ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകുന്നു  (Vatican Media)

മെത്രാൻമാര്‍ ദൈവജനത്തിന് സമീപസ്ഥരായിരിക്കണമെന്ന് പാപ്പാ

സാന്താ മാർത്തയിലെ ദിവ്യബലി മദ്ധ്യേ വിശുദ്ധ പൗലോസ് തിമോത്തിക്ക് എഴുതിയ രണ്ടാം ലേഖനം ആസ്പദമാക്കി നൽകിയ വചന സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ വ്യക്തമാക്കിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മെത്രാൻമാർ പ്രാർത്ഥനയിൽ ദൈവത്തോടും, തന്‍റെ വൈദീകരോടും, ദൈവജനത്തോടും സമീപസ്ഥരായിരിക്കണം.മെത്രാൻമാർ മാത്രമല്ല പുരോഹിതരും ഡീക്കന്മാരും ദൈവജനത്തിന് സമീപസ്ഥരായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.   നാല് അയൽക്കൂട്ടങ്ങളായി മെത്രാന്മാരേയും വൈദീകരേയും, ഡീക്കന്മാരേയും ദൈവജനത്തേയും വിശദീകരിച്ച പാപ്പാ അവർ തമ്മിലുള്ള പരസ്പര സാമിപ്യത്തിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു.  വിധവകളേയും അനാഥരെയും ശുശ്രൂഷിക്കാൻ ഡീക്കൻമാരെ " കണ്ടുപിടിച്ച" അപ്പോസ്തലന്മാരുടെ പ്രഥമദൗത്യം പ്രാർത്ഥനയും വചന പ്രഘോഷണവുമാണെന്ന തിരച്ചറിവാണെന്ന് പറഞ്ഞ പാപ്പാ മെത്രാന്മാരുടെ പ്രഥമ കർത്തവ്യം പ്രാർത്ഥനയിലാണെന്ന ബോധ്യം കൈവിടരുതെന്ന് ചൂണ്ടിക്കാട്ടി. മെത്രാൻ വിളിക്കപ്പെട്ടിട്ടുള്ളത് അടുത്ത സാമിപ്യദൗത്യം  തന്‍റെ വൈദീകരോടും ഡീക്കന്മാരോടും സഹപ്രവർത്തകരോടുമാണ്. അവരാണ് മെത്രാന്‍റെ ഏറ്റവും അടുത്ത അയൽക്കാർ. ഈ പരസ്പര അടുപ്പം ജീവിക്കാതെ വന്നാൽ സാത്താൻ വിഭജനങ്ങളുമായി അവിടെയെത്തുമെന്ന മുന്നറിയിപ്പും നൽകി. മൂന്നാമത്തെ സാമിപ്യം വൈദീകർ പരസ്പരമുള്ളതും നാലാമത്തേത് ദൈവജനത്തോടുള്ളതുമാണ്. തന്‍റെ വചനപ്രഘോഷണം ഉപസംഹരിച്ചു കൊണ്ട് ഈ നാലു അയൽപക്കങ്ങളെ മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ മെത്രാൻമാർക്കും വൈദീകർക്കും ഈ അയൽപക്കങ്ങൾ ഉണ്ടാകാനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.  വൈദീകർക്കും, മെത്രാൻമാർക്കും (പാപ്പായും ഒരു മെത്രാനാണ്) വേണ്ടി പ്രാർത്ഥിക്കണം കാരണം എല്ലാവരും ഈ വരം കാത്തു സൂക്ഷിക്കാൻ അറിയണം, ഈ അടുപ്പം വഴി അതിനെ നിരാകരിക്കാതിരിക്കാനും എന്നു പറഞ്ഞ് പാപ്പാ ഉപസംഹരിച്ചു.

 

20 September 2019, 16:38
വായിച്ചു മനസ്സിലാക്കാന്‍ >