തിരയുക

Vatican News
പാപ്പാ ഫാന്‍സിസ്  സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു പാപ്പാ ഫാന്‍സിസ് സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു  (Vatican Media)

ദൈവത്തോടുള്ള വിധേയത്വത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പായുടെ വചന സന്ദേശം

മെയ് പത്താം തിയതി വെള്ളിയാഴ്ച പേപ്പല്‍ വസതിയായ സാന്താ മാർത്താ കപ്പേളയില്‍ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് ദൈവത്തോടുള്ള വിധേയത്വത്തെക്കുറിച്ച് പാപ്പാ പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

സാവുളിന്‍റെ മാനസാന്തരത്തെ അടിസ്ഥാനമാക്കി നൽകിയ വചനപ്രഘോഷണത്തിൽ ദൈവത്തോടുള്ള മനുഷ്യന്‍റെ തുറവിനെയും  വിധേയത്വത്തെയും കുറിച്ച് പാപ്പാ പരാമർശിച്ചു. ഡമാസ്ക്കസിലേക്കുള്ള യാത്രയിൽ   തന്നെ വിളിച്ച ദൈവത്തിന്‍റെ ശബ്ദത്തിന് വിധേയപ്പെട്ടപ്പോള്‍ രക്ഷാകര ചരിത്രത്തിൽ മാറ്റം വരുത്തുവാന്‍ പൗലോസിന് കഴിഞ്ഞു.  ഇസ്രായേര്‍ അല്ലാത്ത വിജാതിയറിലേക്കുള്ള തുറവായിരുന്നത്. ഇത് സൂചിപ്പിക്കുന്നത് സഭയുടെ സാർവലൗകികതയെ കുറിച്ചാണ്. ശക്തനും, നിയമ സ്നേഹിതനും, വിശ്വസ്ഥനും, ആയിരുന്ന പൗലോസ് ദൈവ സ്വരം ശ്രവിച്ചതിനു ശേഷം സ്വന്തം ജീവിതത്തെ അപകടത്തിലാക്കുവാനും നഷ്ടപ്പെടുത്തുവാനും സന്നദ്ധനായി. നിയമത്തോടു ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ പിടിവാശി ദൈവത്തെ ശ്രവിച്ചതിനു ശേഷം ഒരു കുഞ്ഞിന്‍റെ മനോഭാവത്തിലേക്ക് മാറിയെന്ന് വ്യക്തമാക്കിയ പാപ്പാ നമുക്കും ഈ വിധേയത്വം ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചു. ദിവ്യബലിയിൽ പങ്കെടുക്കാനെത്തിയ കൊത്തലംഗോ സഭാംഗങ്ങളെ അഭിവാദനം ചെയ്ത പാപ്പാ വിശുദ്ധ ജോസഫ് ബെനഡിറ്റോ കൊത്തലംഗോ മാനസികമായും, ശാരീരികമായും വൈകല്യങ്ങലുള്ളവരെ സ്വീകരിച്ചതുപോലെ പ്രാർത്ഥനയുടെയും, വിനയത്തിന്‍റെയും ആഴത്തിൽ നിന്ന് സമൂഹത്തെ സേവിക്കുവാൻ സാധിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

10 May 2019, 15:06
വായിച്ചു മനസ്സിലാക്കാന്‍ >