തിരയുക

പോംപെ മാതാവ് പോംപെ മാതാവ്  

മരിയൻ മാസത്തിൽ പോംപെ തീർത്ഥാടന കേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ

പരിശുദ്ധ അമ്മയുടെ തീർത്ഥാടന കേന്ദ്രമായ ഇറ്റലിയിലെ പോംപെയിൽ, പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിൽ, പ്രത്യേക പ്രാർത്ഥനകൾ നടത്തും

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പരിശുദ്ധ അമ്മയുടെ തീർത്ഥാടന കേന്ദ്രമായ ഇറ്റലിയിലെ പോംപെ തീർത്ഥാടന കേന്ദ്രത്തിൽ,  പരിശുദ്ധ അമ്മയ്ക്ക്  സമർപ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിൽ,  പ്രത്യേക പ്രാർത്ഥനകൾ നടത്തും. "മേരിക്ക് സുപ്രഭാതം" എന്ന പേരിൽ അറിയപ്പെടുന്ന പ്രഭാതപ്രാർത്ഥനകൾ , എല്ലാ ദിവസവും, തിങ്കൾ മുതൽ ശനി വരെ, 6.30 ന്, വിശ്വാസികൾ ബസിലിക്കയിൽ ഒത്തുകൂടി നടത്തും.

വിവിധ ദിവസങ്ങളിലെ ദിവ്യബലിക്ക് മെത്രാന്മാർ പ്രധാന കാർമ്മികത്വം വഹിക്കും. മെയ് മാസം നാല് മുതൽ എട്ടു വരെ ആഗോള സമാധാനത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തും. ഇരുപത്തിമൂന്നാം  യോഹന്നാൻ പാപ്പായുടെ നാമധേയത്തിലുള്ള ചത്വരത്തിൽ വച്ച് തദവസരത്തിൽ ജപമാലയും ചൊല്ലി പ്രാർത്ഥിക്കും.

മെയ് ഇരുപത്തിയഞ്ചാം തീയതി വിവിധ  ഇടങ്ങളിൽനിന്നും കാൽനടയായി കടന്നു വരുന്ന തീർത്ഥാടകരെ പള്ളിയങ്കണത്തിലേക്ക് സ്വീകരിച്ചാനയിക്കും. തീർത്ഥാടന കേന്ദ്രത്തിലെ ഓരോ കർമ്മങ്ങളും തി. വു 2000 എന്ന ചാനലിലൂടെ സംപ്രേക്ഷണം നടത്തുകയും ചെയ്യും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2024, 13:27