തിരയുക

എക്യൂമെനിക്കൽ പ്രാർത്ഥനനവേളയിൽ ഫ്രാൻസിസ് പാപ്പാ (ഫയൽ  ചിത്രം) എക്യൂമെനിക്കൽ പ്രാർത്ഥനനവേളയിൽ ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം)  (ANSA)

മധ്യപൂർവേഷ്യയിൽ മനുഷ്യതിരോധാനത്തിനെതിരെ എക്യൂമെനിക്കൽ ദിനാചരണം

2013 ഏപ്രിൽ 22-ന് അലപ്പോയിലെ രണ്ട് ആർച്ച് ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയതിൻ്റെ 11-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, മധ്യപൂർവേഷ്യയിലെ വിവിധ ക്രൈസ്തവസഭകൾ ചേർന്നുകൊണ്ട് മനുഷ്യതിരോധാനത്തിനെതിരെ എക്യൂമെനിക്കൽ ദിനം ആഘോഷിച്ചു.

ജീൻ-ബെനോയിറ്റ് ഹാരെൽ, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2013 ഏപ്രിൽ 22-ന് അലപ്പോയിലെ രണ്ട് ആർച്ച് ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയതിൻ്റെ 11-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, മധ്യപൂർവേഷ്യയിലെ വിവിധ ക്രൈസ്തവസഭകൾ ചേർന്നുകൊണ്ട്  മനുഷ്യതിരോധാനത്തിനെതിരെ എക്യൂമെനിക്കൽ ദിനം ആഘോഷിച്ചു. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇപ്രകാരം തിരോധാനത്തിനു ഇരകളാകുന്നവരുടെ സ്വാതന്ത്ര്യത്തിനു പരിശ്രമിക്കാത്ത അന്താരാഷ്ട്രസമൂഹങ്ങളുടെ മൗനത്തെ തദവസരത്തിൽ അപലപിച്ചു.

ഗ്രീക്ക് ഓർത്തഡോക്സ്‌ സഭയിലെ മെത്രാപ്പോലീത്ത ആയിരുന്ന ബൌലോസ് യാസിഗിയെയും, സിറിയൻ ഓർത്തഡോക്സ്‌ സഭയിലെ മെത്രാപ്പോലീത്ത ആയിരുന്ന ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിമിനെയും അലപ്പോയ്ക്കും തുർക്കി അതിർത്തിക്കും ഇടയിലുള്ള റോഡിൽ വച്ചാണ് ജിഹാദികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഏറെ ചർച്ചകൾ നടത്തിയെങ്കിലും, അവരുടെ തടങ്കലിനോ, മരണത്തിനോ യാതൊരു തെളിവുകളും അവർ നൽകിയിട്ടില്ല.അവരുടെ സ്മരണാർത്ഥം എല്ലാ വർഷവും അലപ്പോയിൽ പ്രാർത്ഥനാദിനം ആചരിക്കാറുണ്ട്.

ഈ വർഷത്തെ എക്യൂമെനിക്കൽ ദിനം ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതിയാണ് ആഘോഷിച്ചത്. ഈ രണ്ടു മെത്രാന്മാർക്കുവേണ്ടി മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളുടെ മനുഷ്യാവകാശങ്ങൾ, നീതി, സ്വാതന്ത്ര്യം, സമാധാനം എന്നിവയ്ക്കുവേണ്ടിയുള്ള ശബ്ദമാണെന്നു പത്രക്കുറിപ്പിൽ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2024, 12:21