തിരയുക

അമേരിക്കൻ സംസ്ഥാനങ്ങളുടെ സംഘടനാ സെക്രട്ടറി ജനറൽ ലൂയിസ് അൽമാഗ്രോ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ അമേരിക്കൻ സംസ്ഥാനങ്ങളുടെ സംഘടനാ സെക്രട്ടറി ജനറൽ ലൂയിസ് അൽമാഗ്രോ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ   (Vatican Media)

അമേരിക്കൻ സംസ്ഥാനങ്ങളുടെ സമാധാന ദൂതരായി മൂന്നു മതനേതാക്കളെ തിരഞ്ഞെടുത്തു

അമേരിക്കൻ സംസ്ഥാനങ്ങളുടെ സമാധാന ദൂതരായി അർജൻ്റീനിയൻ മതനേതാക്കളായ റബ്ബി ഡാനിയേൽ ഗോൾഡ്മാൻ, കത്തോലിക്കാ പുരോഹിതൻ ഗില്ലെർമോ മാർട്ടിൻ മാർക്കോ, ഇസ്ലാമിക നേതാവ് ഒമർ അഹമ്മദ് അബൗദ് എന്നിവരെ തിരഞ്ഞെടുത്തു. മാർച്ചുമാസം പത്തൊൻപതാം തീയതി നടന്ന സമ്മേളനത്തിലാണ് ഈ മൂന്നുപേരുടെയും നിയമനം നടന്നത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

അമേരിക്കൻ സംസ്ഥാനങ്ങളുടെ സമാധാന ദൂതരായി അർജൻ്റീനിയൻ മതനേതാക്കളായ റബ്ബി ഡാനിയേൽ ഗോൾഡ്മാൻ,  കത്തോലിക്കാ പുരോഹിതൻ ഗില്ലെർമോ മാർട്ടിൻ മാർക്കോ, ഇസ്ലാമിക നേതാവ് ഒമർ അഹമ്മദ് അബൗദ് എന്നിവരെ തിരഞ്ഞെടുത്തു. മാർച്ചുമാസം പത്തൊൻപതാം തീയതി വാഷിങ്ടൺ ഡി സി യിൽ നടന്ന സമ്മേളനത്തിലാണ് ഈ മൂന്നുപേരുടെയും നിയമനം നടന്നത്.

ഈ മൂന്നു മതനേതാക്കളും ഫ്രാൻസിസ് പാപ്പാ ബ്യുണസ് അയിറസിൽ മെത്രാപ്പോലീത്തയായി സേവനം ചെയ്ത അവസരത്തിൽ തുടക്കം കുറിച്ച മതാന്തര സംവാദത്തിനായുള്ള ഗവേഷണ സ്ഥാപനത്തിലെ അംഗങ്ങളാണ്. അമേരിക്കൻ സംസ്ഥാനങ്ങളുടെ സംഘടനാ സെക്രട്ടറി ജനറൽ ലൂയിസ് അൽമാഗ്രോയാണ് ഈ മൂന്നുപേരുടെയും നിയമനം നടത്തിയത്.

തദവസരത്തിൽ,  മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻനിരക്കാരായ നേതാക്കൾക്ക് അൽമാഗ്രോ നന്ദി പറഞ്ഞു. പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് വാതിലുകൾ തുറക്കുവാൻ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. അമേരിക്കൻ സംസ്ഥാനങ്ങൾക്കിടയിലുള്ള സമാധാനതർക്കങ്ങൾ പരിഹരിക്കുവാൻ ഈ സംഘടന മുൻകൈയെടുക്കുന്നു.

കത്തോലിക്കാ പുരോഹിതനായ ഗില്ലെർമോ മാർട്ടിൻ മാർക്കോ 10 വർഷക്കാലം കർദിനാൾ  ബെർഗോളിയോയുടെ വക്താവായിരുന്നു. തുടർന്ന് കർദിനാൾ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും നടത്തിയ മതാന്തര സംവാദങ്ങൾക്കായുള്ള പരിശ്രമങ്ങളാണ്, തനിക്ക് ഏറെ പ്രചോദനമായതെന്ന് ഗില്ലെർമോ മറുപടി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 March 2024, 10:44