തിരയുക

ബുർക്കിനാ ഫാസോയിലെ സംഘർഷ ഭൂമി. ബുർക്കിനാ ഫാസോയിലെ സംഘർഷ ഭൂമി.   (AFP or licensors)

ബുർക്കിനാ ഫാസോയിൽ ദിവ്യബലിയർപ്പണത്തിനിടെ ഭീകരാക്രമണം

ഞായറാഴ്ച രാവിലെ ദിവ്യബലിയുടെ നേരത്താണ് അക്രമം നടന്നതെന്നും പതിനഞ്ചു പേരെങ്കിലും മരണമടഞ്ഞതായും ദോറി രൂപതയുടെ അറിയിപ്പിൽ പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ബുർക്കിനാ ഫാസോയിയിലെ ഒരു ഗ്രാമമായ എസ്സാക്കനെയിലെ കത്തോലിക്കാ സമൂഹമാണ്  ഭീകരരുടെ അക്രമണത്തിനിരയായത്. ആയുധധാരികളായ ഭീകരർ ഞായറാഴ്ച ദിവ്യബലി നടന്നു കൊണ്ടിരിക്കെ നടത്തിയ ആക്രമണത്തിൽ പന്ത്രണ്ട് പേർ സംഭവസ്ഥലത്തു വച്ചും മൂന്ന് പേർ അക്രമണത്തിലേറ്റ മുറിവുകളെ തുടർന്നും മരണമടഞ്ഞതായി ദോറി രൂപതാദ്ധ്യക്ഷൻ മോൺ. ലവ്റെന്റ് ബിഫുറെ ദബിർ ഒരു പ്രസ്താവനയിൽ അറിയിച്ചു.

ഈ വേദനയുടെ നേരത്ത് വിശ്വാസത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായും, മുറിവേറ്റവരുടെ സൗഖ്യം പ്രാപിക്കലിനും, ദു:ഖിതരായവരുടെ സമാശ്വാസത്തിനായും നമുക്ക് പ്രാർത്ഥിക്കാമെന്നും രേഖപ്പെടുത്തിയ മോൺസിഞ്ഞോർ, നമ്മുടെ രാഷ്ട്രത്തെ നശിപ്പിക്കുകയും മരണം വിതയ്ക്കുകയും ചെയ്യുന്നവരുടെ മാനസാന്തരത്തിനായും കൂടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഈ നോയമ്പുകാലത്ത്  തങ്ങളുടെ പ്രായശ്ചിത്തത്തിന്റെയും പ്രാർത്ഥനയുടെയും ശക്തി രാജ്യത്തിന് സമാധാനവും സുരക്ഷയും കൊണ്ടുവരട്ടെ എന്നും മോൺസിഞ്ഞോർ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2024, 13:46