തിരയുക

നിക്കരാഗ്വ, മനാഗ്വയിലെ കത്തീദ്രലിൽ  9 പേർ വൈദികപട്ടം സ്വീകരിക്കുന്നു, 06/01/24 നിക്കരാഗ്വ, മനാഗ്വയിലെ കത്തീദ്രലിൽ 9 പേർ വൈദികപട്ടം സ്വീകരിക്കുന്നു, 06/01/24 

വൈദികർ കൂട്ടായ്മയും സാഹോദര്യവും ജീവിക്കാൻ വിളിക്കപ്പെട്ടവർ, ആർച്ചുബിഷപ്പ് ലെയൊപ്പോൾദൊ!

നിക്കരാഗ്വയിൽ മെത്രാന്മാരും വൈദികരും സെമിനാരിക്കാരും അറസ്റ്റുചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ പീഢനങ്ങളെ ഭയപ്പെടാതെ വൈദിക ജീവിതാന്തസ് ആശ്ലേഷിച്ചു കൊണ്ട് 9 പേർ മനാഗ്വ അതിരൂപതയിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൗരോഹിത്യം ഒരു അധികാരമല്ല, പ്രത്യുത ദൗത്യവും സേവനവുമാണെന്ന് നിക്കരാഗ്വയിലെ മനാഗ്വ അതിരൂപതയുടെ ആർച്ചുബിഷപ്പ് ലെയൊപ്പോൾദൊ ഹൊസേ ബ്രേനെ സളോർത്സനൊ.

നിക്കരാഗ്വയിൽ കത്തോലിക്കാസഭയ്ക്കെതിരെ പീഢനങ്ങളുടെ ഒരു വേലിയേറ്റം തന്നെ നടക്കുന്ന ഈ സമയത്ത് അന്നാട്ടിലെ മനാഗ്വ അതിരൂപതയിൽ ഒമ്പതുപേർ പൗരോഹിത്യം സ്വീകരിച്ച അവസരത്തിലാണ് അദ്ദേഹം ഇത് ഓർമ്മപ്പെടുത്തിയത്.

പ്രത്യക്ഷീകരണത്തിരുന്നാൾ ദിനമായിരുന്ന ജനുവരി ആറിനാണ് ആർച്ചുബിഷപ്പ് ലെയൊപ്പോൾദൊ ഇവർക്ക് പൗരോഹിത്യ കൂദാശ നല്കിയത്. പൗരോഹിത്യമെന്ന വിസ്മയകരമായ ദാനത്തിന് അദ്ദേഹം ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2024, 18:13