തിരയുക

ഇസ്രായേൽ-ലെബനീസ് അതിർത്തിയിൽ ഇസ്രായേൽ പീരങ്കി യൂണിറ്റിന്റെ പ്രവർത്തനം. ഇസ്രായേൽ-ലെബനീസ് അതിർത്തിയിൽ ഇസ്രായേൽ പീരങ്കി യൂണിറ്റിന്റെ പ്രവർത്തനം.  (ANSA)

മറൊണൈറ്റ് മെത്രാന്മാർ: യുദ്ധം ലബനോനിൽ വരെയെത്തി

ഇസ്രായേലും ഹമാസുമായുള്ള യുദ്ധം ലബനോനെയും ബാധിച്ചതായും ഒരു ദശലക്ഷത്തോളം വരുന്ന സിറിയൻ അഭയാർത്ഥികളുടെ സാന്നിധ്യം മൂലവും ലബനോനിലെ സാഹചര്യം പിടിച്ചു നിർത്താൻ കഴിയാത്ത ഒരു ' ടൈം ബോംബുപോലെയാണെന്നും മറൊണൈറ്റ് സഭാ മെത്രാന്മാർ മുന്നറിയിപ്പു നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കർദ്ദിനാൾ ബെക്കാരാ റായുടെ അദ്ധ്യക്ഷതയിൽ മാസം തോറുമുള്ള സമ്മേളനത്തിന് ജനുവരി മൂന്നിന് ഒരുമിച്ചു വന്നപ്പോഴാണ് മെത്രാന്മാർ ഈ അപകട സൂചന നൽകിയത്.

ഒമ്പത് വസ്തുതകൾ ചൂണ്ടിക്കാണിച്ചു കൊണ്ടിറക്കിയ പ്രസ്താവനയിൽ ലബനോനിന്റെ തെക്ക് ഭാഗത്ത് വസിക്കുന്നവരിൽ യുദ്ധത്തിൽ മരണമടഞ്ഞവരും മുറിവേറ്റവരുമുണ്ടെന്നും വിവിധയിടങ്ങൾ നശിപ്പിക്കപ്പെടുന്നുണ്ടെന്നും ഫോസ്ഫറസ് ബോംബുമൂലം ഹരിതയിടങ്ങൾ കത്തിനശിച്ചെന്നും രേഖപ്പെടുത്തുന്നു. ചൊവ്വാഴ്ച ബെയ്റൂട്ടിലും ഇത്തരം അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും പ്രസ്താവന പറയുന്നു. ഇത് ലബനോനിലെ ഷിയാ ഹെസ് ബൊള്ള പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നയിടത്ത് ഹമാസിന്റെ നേതാക്കളിലൊരാളായ സലെ എൽ - ഔറി കൊല്ലപ്പെട്ട അക്രമണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .

മെത്രാന്മാർ പാർലമെന്റിനോടു ഭരണഘടനയുടെ കടമ നിർവ്വഹിക്കാനും റിപ്പബ്ളിക്കിന് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്ത് രാജ്യത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാനാണ് പ്രസ്താവനയിൽ ആദ്യം ആവശ്യപ്പെടുന്നത്. വിശുദ്ധനാടുകളിൽ അരങ്ങേറുന്ന യുദ്ധത്തിൽ ഇസ്രായേൽ സൈന്യം ഗാസയിലെ സാധാരണ പൗരന്മാരെ കൊന്നൊടുക്കുന്നതിനെയും അക്രമങ്ങളെയും പ്രസ്താവനയിൽ മെത്രാന്മാർ അപലപിച്ചു. ദ്വിരാഷ്ട്ര പരിഹാരം പ്രാവർത്തികമാക്കാൻ വേണ്ട ചർച്ചകൾ പുനരാരംഭിക്കാൻ തീർച്ചയായ ഒരു വെടിനിറുത്തലിനുള്ള ആവശ്യവും അവർ ഉന്നയിച്ചു.

പ്രസ്താവനയുടെ ഒരു പ്രധാന ഭാഗം ലബനൻ പ്രദേശത്തുള്ള സിറിയൻ അഭയാർത്ഥികളെക്കുറിച്ചാണ്. സൈന്യവും സുരക്ഷാ സേനയും നടത്തിയ പരിശോധനകളിൽ പലായനം ചെയ്തെത്തിയ അഭയാർത്ഥികളുടെ കൈവശം വെടിക്കോപ്പുകളും അത്യാധുനിക ആയുധങ്ങളും കണ്ടെത്തിയതിനാൽ അവരുടെ സാന്നിധ്യം ലബനൻ ജനതയ്ക്ക് ഒരു ടൈംബോംബെന്ന് വിശേഷിപ്പിപ്പിച്ചു കൊണ്ടാണ് മെത്രാന്മാർ തങ്ങളുടെ ആകാംക്ഷ വെളിപ്പെടുത്തുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2024, 13:54