തിരയുക

ജെറൂസലേമിലെ ലാറ്റിൻ പാത്രിയാർക്കായ കർദ്ദിനാൾ പിയർ ബാത്തിസ്ത പിത്സബല്ല. ജെറൂസലേമിലെ ലാറ്റിൻ പാത്രിയാർക്കായ കർദ്ദിനാൾ പിയർ ബാത്തിസ്ത പിത്സബല്ല. 

പാത്രിയാർക്ക് പിത്സബല്ല: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം ശ്രവിക്കുക

ജെറൂസലേമിൽ അക്രമവും വെറുപ്പും മേൽക്കൈ എടുക്കുന്ന യുദ്ധത്തിന്റെ നടുവിൽ അനുരഞ്ജനത്തിന്റെ പാത തേടാൻ ക്രിസ്തുമസ് നൽകുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം ശ്രവിക്കാൻ ജെറൂസലേമിലെ ലാറ്റിൻ പാത്രിയാർക്കായ കർദ്ദിനാൾ പിയർ ബാത്തിസ്ത പിത്സബല്ല ആഹ്വാനം ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജെറൂസലേമിൽ മാത്രമല്ല ലോകത്തിന്റെ വിവിധയിടങ്ങളിൽ യുദ്ധം മൂലം മരണവും നാശനഷ്ടങ്ങളും വരുത്തി വയ്ക്കുമ്പോൾ ക്രൈസ്തവർ ഈ ദുരന്തങ്ങൾക്കപ്പുറം ക്രിസ്തുമസ്സിന്റെ സന്ദേശം ശ്രവിക്കണമെന്ന് കർദ്ദിനാൾ അറിയിച്ചു. 

ഒക്ടോബർ ഏഴിനു ശേഷം നാം വെറുപ്പിന്റെയും പ്രതികാരത്തിന്റെയും അഗാധഗർത്തത്തിലാണ്ടുപോയി എന്നും ഇസ്രയേലിൽ നടന്ന കൂട്ടക്കൊലയുടെ പരിണത ഫലം പാലസ്തീന അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പാലസ്തീനയിലെ മാനുഷിക പ്രതിസന്ധിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് കർദ്ദിനാൾ അഭിപ്രായപ്പെട്ടു.

എല്ലാവരും അവരവരുടെ ദു:ഖത്തിൽ അടച്ചു പൂട്ടിയിരിക്കുമ്പോൾ ദൈവം നമ്മുടെ അടുത്തേക്കു നമ്മുടെ ഇടയിൽ വസിക്കാൻ വരുന്നതും ഓർമ്മിപ്പിക്കുന്ന പിറവിത്തിരുന്നാൾ മറ്റുള്ളവരെ കണ്ടുമുട്ടാനായി നമ്മുടെ ഹൃദയം തുറക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ലോകത്തിൽ മറ്റുള്ളവർക്കായി ജീവൻ നൽകുന്ന ഒരു നവീന രീതിയിലുള്ള ആയിരിക്കലിന് നമ്മെ ക്ഷണിക്കുകയാണ്.

ദൈവത്തോടു “അതേ” പറയുക എന്നാൽ ചർച്ചകൾക്കും, അനുരഞ്ജനത്തിനും, മാപ്പ് നൽകലിനും, സൗഹൃദത്തിനും തുറവുള്ളവരാകാനും അപരനും ഓരോരുത്തരുടേയും പ്രധാന ഭാഗം തന്നെയാണെന്ന് തിരിച്ചറിയുകയുമാണ്. അതിനാൽ നമ്മുടെ ദു:ഖങ്ങളിൽ നിന്ന് കണ്ണുകളുയർത്തി ദൈവത്തിന്റെ പ്രവൃത്തികൾ കാണാൻ ക്രൈസ്തവരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. കാരണം അവൻ ചരിത്രത്തിന്റെ  നാഥനാണ്: ഓരോരുത്തരുടേയും വ്യക്തിപരമായ ചരിത്രത്തിന്റെയും ലോകത്തിന്റെ ചരിത്രത്തിന്റെയും നാഥൻ, കർദ്ദിനാൾ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2023, 15:30