തിരയുക

നിക്കരാഗ്വയിലെ ഒരു ദേവാലയത്തിൽ ദിവ്യപൂജാർപ്പണ വേളയിൽ നിക്കരാഗ്വയിലെ ഒരു ദേവാലയത്തിൽ ദിവ്യപൂജാർപ്പണ വേളയിൽ  (AFP or licensors)

നിക്കരാഗ്വയിൽ രണ്ടു കത്തോലിക്കാ വൈദികർകൂടി അറസ്റ്റിൽ !

മനാഗ്വ അതിരൂപതയുടെ വികാർ മോൺസിഞ്ഞോർ കാർലോസ് അവിലേസും വൈദികൻ ഹേക്ടൊർ ത്രെമീനിയൊയുമാണ് അറസ്റ്റുചെയ്യപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കത്തോലിക്കാസഭാവിരുദ്ധ പീഢനങ്ങൾ ശക്തിപ്രാപിച്ചിരിക്കുന്ന മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ രണ്ടു കത്തോലിക്കാ വൈദികർ അറസ്റ്റുചെയ്യപ്പെട്ടു.

മനാഗ്വ അതിരൂപതയുടെ വികാർ മോൺസിഞ്ഞോർ കാർലോസ് അവിലേസും വൈദികൻ ഹേക്ടൊർ ത്രെമീനിയൊയുമാണ് ഇരുപത്തെയെട്ടാം തീയതി വ്യാഴാഴ്‌ച (28/12/23) അറസ്റ്റുചെയ്യപ്പെട്ടത്.

രജ്യദ്രോഹം, വ്യാജവാർത്താ പ്രചരണം, അധികാരികൾക്കെതിരായ ആക്രമണം തുടങ്ങിയ വിവിധങ്ങളായ കുറ്റങ്ങൾ ചുമത്തുകയും നീതിപൂർവ്വകമായ വിസ്താരം കൂടാതെ 26 വർഷം തടവുശിക്ഷവിധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ തുറുങ്കലിലടയ്ക്കുകയും ചെയ്തിരിക്കുന്ന മത്തഗാൽപ രൂപതാദ്ധ്യക്ഷനായ മെത്രാൻ റോളാന്തൊ ഹൊസേ ആൽവരെസ് ലാഗോസിനു വേണ്ടി പരസ്യ പ്രാർത്ഥനനടത്തിയാതിനാണ് ഇവർ അറസ്റ്റുചെയ്യപ്പെട്ടത്.

ഇതോടെ കഴിഞ്ഞ വാരത്തിൽ നിക്കരാഗ്വയിൽ അറസ്റ്റുചെയ്യപ്പെട്ട വൈദികരുടെ എണ്ണം 6 ആയി. ഡിസംബർ 20-ന് ബിഷപ്പ് കാർമെൻ മോറ ഒർത്തേഗയെയും രണ്ടു വൈദികാർത്ഥികളെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബിഷപ്പ് ആൽവരെസിനു വേണ്ടി പരസ്യമായി പ്രാർത്ഥിച്ചതായിരുന്നു ഇവരുടെയും അറസ്റ്റിനു കാരണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 December 2023, 11:09