തിരയുക

കർദിനാൾ കെവിൻ ഫാരെൽ കർദിനാൾ കെവിൻ ഫാരെൽ  

സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ തടയുവാൻ സഭാസംവിധാനങ്ങൾക്ക് സാധിക്കണം

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ ഇരുപത്തിയഞ്ചാം തീയതി, വത്തിക്കാനിലെ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ കെവിൻ ഫാരെൽ, ഈ പ്രതിഭാസത്തെ ചെറുക്കുന്നതിനും തടയുന്നതിനും സഭയുടെ പങ്കിന്റെ പ്രാധാന്യം അടിവരയിടുന്നു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ ഇരുപത്തിയഞ്ചാം തീയതി, വത്തിക്കാനിലെ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ കെവിൻ ഫാരെൽ, ഈ പ്രതിഭാസത്തെ ചെറുക്കുന്നതിനും തടയുന്നതിനും സഭയുടെ പങ്കിന്റെ പ്രാധാന്യം അടിവരയിടുന്നു.

അക്രമത്തിനും ചൂഷണത്തിനും ഇരയായ സ്ത്രീകളുമായി അടുത്തിടപഴകാനുള്ള ചുമതലയും, അവർക്ക് സുരക്ഷിതമായ താമസസൗകര്യങ്ങൾ ചെയ്തു കൊടുക്കുവാനുള്ള കടമയും സഭയിൽ നിക്ഷിപ്തമായിരിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഇരകളായ സ്ത്രീകളുടെ മാനസിക ആഘാതത്തിൽ നിന്നും അവരെ സംരക്ഷിക്കുവാനും,ദുരുപയോഗങ്ങൾ വെളിച്ചത്തുകൊണ്ടുവരുവാൻ ഉതകും വിധം മാനസികവും, ആത്മീയവുമായ സഹായ സഹകരണങ്ങൾ നൽകുവാനും സഭാസംവിധാനങ്ങൾക്കുള്ള കടമകളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ അത്യന്താപേക്ഷിതമായ, സുവിശേഷത്തിൽ ശക്തവും ആഴത്തിലുള്ളതുമായ വേരുകൾ കണ്ടെത്തുവാനും കർദിനാൾ എല്ലാവരെയും ക്ഷണിക്കുന്നു.

ലോകമെമ്പാടുമുള്ള സഭാ സ്ഥാപനങ്ങളോട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സമൂഹങ്ങൾക്കും, കുടുംബങ്ങൾക്കും, യുവാക്കൾക്കും വിവാഹനിശ്ചയം കഴിഞ്ഞ ആളുകൾക്കും   ആവശ്യമായ വിദ്യാഭ്യാസം  നൽകുന്നതിന് നടപടിയെടുക്കാനും കർദിനാൾ അഭ്യർത്ഥിക്കുന്നു.

കുടുംബങ്ങളിലും ക്രൈസ്തവ  സമൂഹങ്ങളിലും ഈ പ്രശ്നത്തെക്കുറിച്ചുള്ള അവബോധത്തിൽ നിന്ന് കൂടുതൽ ഫലപ്രാപ്തിയുള്ള വഴികൾ തിരഞ്ഞെടുക്കുവാനും, കർദിനാൾ ഉദ്ബോധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2023, 13:28