തിരയുക

വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുന്ന പലസ്തീനികൾ. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുന്ന പലസ്തീനികൾ. 

വിശുദ്ധനാട്ടിലെ ദുരിതത്തിൽ ആശങ്ക അറിയിച്ച് ഓസ്ട്രേലിയൻ കത്തോലിക്കാ മെത്രാൻ സമിതി

ഈയാഴ്ച സിഡ്നിയിൽ ചേർന്ന ഓസ്ട്രേലിയൻ കത്തോലിക്കാ മെത്രാൻ സമതി, തങ്ങളുടെ കത്തോലിക്കാ സമൂഹത്തോടൊപ്പം വിശുദ്ധനാട്ടിലെ ജനങ്ങളുടെ ദുരിതത്തിലുള്ള ദുഃഖവും ആശങ്കയും അറിയിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വിശുദ്ധനാട്ടിലെ സംഭവങ്ങൾ വെറും വാർത്താ ചരിതങ്ങളോ ടെലവിഷൻ നാടകങ്ങളോ അല്ലായെന്നും യഥാർത്ഥ മനുഷ്യരുടെ ജീവിതങ്ങളാണെന്നും ഓസ്ട്രേലിയൻ കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു. എല്ലാവരും ദൈവമക്കളാണെന്ന് ഓർമ്മിപ്പിക്കുന്ന പ്രസ്താവനയിൽ, വിശുദ്ധനാട്ടിലെ തങ്ങളുടെ സഹോദരീ സഹോദർക്കായി പ്രാർത്ഥിക്കുകയും അവരെയും അവരുടെ സഹനങ്ങളെയും ഹൃദയത്തോടു ചേർക്കുന്നുവെന്നും അറിയിച്ചു.

ഇപ്പോഴത്തെ സംഘർഷത്തിലേക്കും അക്രമങ്ങളിലേക്കും നയിച്ച നീണ്ട ചരിത്രത്തെ കുറിച്ച് ഓർക്കുന്നതാണ് നീതിപൂർവ്വകമായ പരിഹാരത്തിനുള്ള ആദ്യപടി എന്ന് അവർ അടിവരയിട്ടു. നീതിയിൽ നിന്ന് മാത്രമേ സമാധാനം ഉടലെടുക്കൂ എന്നും, നിലനിൽക്കുന്ന സമാധാനവും മനുഷ്യാന്തസ്സിന്റെ വിജയവും കൈവരിക്കാൻ വിശ്വാസികളായ എല്ലാവരോടും തങ്ങൾക്കൊപ്പം പ്രാർത്ഥിക്കാനും പ്രസ്താവനയിൽ  മെത്രാന്മാർ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ഒറ്റപ്പെടുകയും വലിയ ദുരിതങ്ങളിലൂടെ കടന്നു പോകുകയും ചെയ്യുന്നവർക്ക് ഭൗതീകമായ സഹായങ്ങൾ ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്ത മെത്രാന്മാർ നന്നായി കൈകാര്യം ചെയ്യുന്ന സഹായ വിതരണം നിഷ്കളങ്കരായ ജനങ്ങളുടെ ജീവന് സംരക്ഷണമേകുമെന്നും അതിനായി മാനുഷിക സഹായ സംഘടനകൾക്ക് പ്രവേശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. യഹൂദരുടെയും, ക്രൈസ്തവരുടേയും, ഇസ്ലാമിന്റെയും വിശുദ്ധ ഗ്രന്ഥങ്ങൾ സമാധാനത്തിനും ഐക്യത്തിനുമായുള്ള അഭിലാഷമാണ് പങ്കുവയ്ക്കുന്നത്. അത് നമ്മൾ ഒരുമിച്ച് ഒരു മാനവ കുടുംബമായാണ് അന്വേഷിക്കേണ്ടതെന്നും പ്രസ്താവന അടിവരയിട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2023, 15:45