തിരയുക

സുഡാനിൽ മതസ്വാതന്ത്ര്യത്തിനായി നടന്ന റാലിയിൽ നിന്നും സുഡാനിൽ മതസ്വാതന്ത്ര്യത്തിനായി നടന്ന റാലിയിൽ നിന്നും   (AFP or licensors)

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സ്മരണാർത്ഥം രക്തവർണ്ണവാരം

ലോകത്തിലെ വിവിധ ഇടങ്ങളിൽ മതമർദനങ്ങൾക്ക് ഇരകളായി പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സ്മരിക്കുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം (AID TO CHURCH IN NEED) സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകത്തിലെ വിവിധ ഇടങ്ങളിൽ നവംബർ 17 മുതൽ 26 വരെ രക്തവർണ്ണവാരം ആചരിക്കുന്നു. തദവസരത്തിൽ റോമിലെ പ്രധാന സ്ഥലങ്ങളിൽ നവംബർ 22 ബുധനാഴ്ച ചുവപ്പു നിറത്തിലുള്ള ദീപാലങ്കാരം നടത്തും.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ലോകത്തിലെ വിവിധ ഇടങ്ങളിൽ മതമർദനങ്ങൾക്ക് ഇരകളായി പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സ്മരിക്കുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം (AID TO CHURCH IN NEED) സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകത്തിലെ  വിവിധ ഇടങ്ങളിൽ നവംബർ 17 മുതൽ 26 വരെ രക്തവർണ്ണവാരം ആചരിക്കുന്നു. 

തദവസരത്തിൽ  റോമിലെ പ്രധാന സ്ഥലങ്ങളിൽ നവംബർ 22 ബുധനാഴ്ച ചുവപ്പു നിറത്തിലുള്ള ദീപാലങ്കാരം നടത്തും. കൊളോസിയം,പലാറ്റ്സോ മദാമാ, പലാറ്റ്സോ മോന്തേ ചിത്തോറിയോ,പലാറ്റ്സോ കിജി,ഫർനെസീന, വിവിധ ഇടവകകൾ എന്നിവടങ്ങളിലാണ് ദീപാലങ്കാരം നടത്തുന്നത്.

ക്രിസ്തുമതം ഉൾപ്പെടെയുള്ള  വിവിധ മതങ്ങളിൽപ്പെട്ട വിശ്വാസികൾ അനുഭവിക്കുന്ന  പീഡനങ്ങളെയും രക്തചൊരിച്ചിലുകളെയും  കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിൽ അവബോധം വളർത്തുക എന്ന ആശയത്തോടെയാണ് ഈ വരം സംഘടിപ്പിക്കുന്നത്.ഇറ്റലിയിൽ  പരിശുദ്ധ സിംഹാസനത്തിലേക്കുള്ള  ബുർക്കിന ഫാസോ, കാമറൂൺ, ഫ്രാൻസ്, ഇറ്റലി, നോർത്ത് മാസിഡോണിയ, സ്ലോവേനിയ, സ്പെയിൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളിലും ചുവന്ന ദീപം തെളിക്കപ്പെടും.

ഏകദേശം 307 ദശലക്ഷം ക്രിസ്ത്യാനികളാണ് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ മതമർദ്ദനത്തിനു ഇരകളാവുന്നത്. പുറമെയുള്ള വാരാചരണ പരിപാടികൾക്ക് പുറമെ അഖണ്ഡ ജപമാല യജ്ഞവും,ജാഗരണ പ്രാർത്ഥനകളും, ആരാധനകളും ഉൾപ്പെടെ നിരവധി ആത്മീയ പരിപാടികളും വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2023, 12:55