തിരയുക

നൈജീരിയയിലെ മെത്രാൻസമിതിയുടെ സമ്മേളനത്തിൽനിന്നുള്ള ദൃശ്യം നൈജീരിയയിലെ മെത്രാൻസമിതിയുടെ സമ്മേളനത്തിൽനിന്നുള്ള ദൃശ്യം 

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികനെ അക്രമികൾ വിട്ടയച്ചു

വടക്കുകിഴക്കൻ നൈജീരിയയിൽ ഒക്ടോബർ 29 ഞായറാഴ്ച രാവിലെ ഇടവകയിലെ വൈദികഭവനത്തിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. തദ്ദേവൂസ് തരെമ്പേയെ ഒക്ടോബർ 30 തിങ്കളാഴ്ച വൈകുന്നേരത്തോടെ വിട്ടയച്ചതായി വുകാരി രൂപത അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വടക്കുകിഴക്കൻ നൈജീരിയയിലെ താരബ സംസ്ഥാനത്തുള്ള സർക്കിൻ കുടു എന്ന സ്ഥലത്തെ ഇടവകയിലെ വൈദികഭവനത്തിൽനിന്ന് ഒക്ടോബർ 29 ഞായറാഴ്ച രാവിലെ സായുധധാരികളായ ആളുകളാൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. തദ്ദേവൂസ് തരെമ്പേ എന്ന വൈദികനെ ഒക്ടോബർ ഒക്ടോബർ 30 തിങ്കളാഴ്ച വൈകുന്നേരത്തോടെ അക്രമികൾ വിട്ടയച്ചതായി വുകാരി രൂപതയുടെ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡയറക്ടർ അറിയിച്ചു.

സാമ്പത്തികനേട്ടത്തിനായാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് അക്രമികൾ തിരിയുന്നത്.. പുരോഹിതരെയും സമർപ്പിതരെയും തട്ടിക്കൊണ്ടുപോകുന്നത് താരതമ്യേന എളുപ്പമാണെന്ന കണക്കുകൂട്ടൽ മൂലമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. നൈജീരിയയിലെ വൈദികരും സാധാരണജനങ്ങളുമുൾപ്പെടെയുള്ള ആളുകളെ ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്നത് ഏതാണ്ട് വ്യാവസായികമായ രീതിയിലേക്ക് കടന്നിട്ടുണ്ടെന്ന് ഫീദെസ് എഴുതി.

കഴിഞ്ഞ ദിവസങ്ങളിൽ താരബ സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ എന്ന സംശയത്തിൽ നാല് പേർ അറസ്റ് ചെയ്യപ്പെട്ടിരുന്നു. നൈജീരിയയിൽ തുടർച്ചയായി അരങ്ങേറുന്ന തട്ടിക്കൊണ്ടുപോകലുകളുടെ അവസാന ഇരമാത്രമാണ് ഫാ. തദ്ദേവൂസ് തരെമ്പേ എന്ന് ഇതുമായി ബന്ധപ്പെട്ട് ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2023, 13:45