തിരയുക

സെയിന്റ് ഫ്രാൻസിസ് മാരത്തൺ(ഫയൽ ചിത്രം ) സെയിന്റ് ഫ്രാൻസിസ് മാരത്തൺ(ഫയൽ ചിത്രം ) 

അസ്സീസിയിൽ സെയിന്റ് ഫ്രാൻസിസ് മാരത്തൺ ഞായറാഴ്ച

കായികലോകത്തിനു പിന്തുണ നൽകിക്കൊണ്ട് എല്ലാ വർഷവും അസീസിയിൽ വച്ചു സംഘടിപ്പിക്കുന്ന മാരത്തൺ ഈ വർഷം നവംബർ അഞ്ചാം തീയതി ഞായാറാഴ്ച നടത്തപ്പെടുന്നു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതിയെയും, മനുഷ്യരെയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു കൊണ്ട് വിശുദ്ധ ജീവിതം നയിച്ച ഫ്രാൻസിസ് അസീസിയുടെ നാട്ടിൽ കായികലോകത്തിനു പിന്തുണ നൽകിക്കൊണ്ട് എല്ലാ വർഷവും  സംഘടിപ്പിക്കുന്ന  മാരത്തൺ ഈ വർഷം നവംബർ അഞ്ചാം തീയതി ഞായറാഴ്ച നടത്തപ്പെടുന്നു.

ഇത്തവണ മാരത്തൺ ആരംഭിക്കുന്നതിനു മുൻപ്, ലോകത്തിലെ പലയിടങ്ങളിൽ , പ്രത്യേകമായി ഇസ്രയേലിലും പലസ്തീനിലും നടമാടുന്ന ആയുധത്തിലെ ഇരകൾക്കുവേണ്ടിയും, വിശുദ്ധനാടിനു വേണ്ടിയും    ഒരു മിനിറ്റ് നിശബ്ദപ്രാർത്ഥന  നടത്തും.അസീസിയിലെയും, സമീപരൂപതകളിലെയും മെത്രാന്മാർ ചടങ്ങിൽ പങ്കെടുക്കും.മാരത്തൺ ഓട്ടക്കാർക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശം  രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ മാർക്കോ മോറോണി വായിക്കും.

2000-ത്തോളം അത്‌ലറ്റുകൾ പങ്കെടുക്കുന്ന സാൻ ഫ്രാൻസെസ്കോ മാരത്തണിൽ മാരത്തണിന് പുറമെ മറ്റ് രണ്ട് കായിക ഇനങ്ങളും ഉൾപ്പെടുന്നു.ഏറ്റവും ദുർബലരായ ആളുകളെ പിന്തുണയ്‌ക്കുന്നതിനു കൂടിയാണ് ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.ഞായാറാഴ്ച വൈകുന്നേരം, വിശുദ്ധ ബലിയും, പ്രാർത്ഥനകളും, ആശീർവാദവും നടക്കും.

കായികതാരങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാനും,കായികലോകത്തോടുള്ള സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും മൂന്നുദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് അസീസിയിൽ സംഘടിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2023, 20:48