തിരയുക

ഡോ.പൗളോ റുഫീനി ഡോ.പൗളോ റുഫീനി   (© Todos os Direitos Reservados)

ബന്ധങ്ങളുടെ സംയോജനമാണ് സഭയുടെ ആശയവിനിമയ ദൗത്യം :ഡോ.പൗളോ റുഫിനി

നവംബർ 20-24 തീയതികളിൽ തായ്‌ലൻഡിൽ വച്ചുനടന്ന ഏഷ്യയിലെ മെത്രാന്മാരുടെ 28 -ാമത് വാർഷികസമ്മേളനത്തിൽ കത്തോലിക്കാ മാധ്യമ പ്രവർത്തകരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. തദവസരത്തിൽ വത്തിക്കാനിലെ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി, ദൈവശാസ്ത്ര-അജപാലന മേഖലയുടെ ഡയറക്ടർ ഡോ.നതാഷ ഗോവേക്കർ എന്നിവർ സംസാരിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

നവംബർ 20-24 തീയതികളിൽ തായ്‌ലൻഡിൽ വച്ചുനടന്ന ഏഷ്യയിലെ മെത്രാന്മാരുടെ  28 -ാമത് വാർഷികസമ്മേളനത്തിൽ കത്തോലിക്കാ മാധ്യമ പ്രവർത്തകരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. തദവസരത്തിൽ വത്തിക്കാനിലെ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി, ദൈവശാസ്ത്ര-അജപാലന മേഖലയുടെ ഡയറക്ടർ ഡോ.നതാഷ ഗോവേക്കർ എന്നിവർ സംസാരിച്ചു.

ആധുനിക മാധ്യമങ്ങളുടെ എല്ലാ മാർഗങ്ങളിലൂടെയും സുവിശേഷം ഫലപ്രദമായും ധീരമായും പ്രഘോഷിക്കുവാനുള്ള സഭയുടെ ദൗത്യത്തെ ത്വരിതപ്പെടുത്തുവാനാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്. യാങ്കൂൺ ആർച്ച് ബിഷപ്പും ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസ് (എഫ്എബിസി) പ്രസിഡന്റുമായ കർദ്ദിനാൾ ചാൾസ് ബോ, ബാങ്കോക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫ്രാൻസിസ് സേവ്യർ ക്രീങ്‌സാക്ക് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

"സിനഡൽ സഭയ്ക്കുള്ളിലെ ആശയവിനിമയം" എന്ന വിഷയം മുൻനിർത്തിയാണ് ഡോ.പൗളോ റുഫീനി സംസാരിച്ചത്.ആശയവിനിമയം എന്നതിലുപരി ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലാണ് സിനഡൽ സഭയെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. അതിനാൽ പ്രാദേശിക സഭകൾ തമ്മിലുള്ള പരസ്പര പിന്തുണയും, സഹകരണവും അത്യന്താപേക്ഷിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിജിറ്റൽ യുഗത്തിൽ ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത് മിഷനറിമാരാകുവാൻ ആണെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ലോകത്തിലെ വിശ്വാസ ആശയവിനിമയം എന്ന പേരിൽ ആദ്യദിവസം സംഘടിപ്പിച്ച സമ്മേളനത്തിൽ ഏഷ്യയിലെ  ഫിലിപ്പീൻസ്, മലേഷ്യ, മ്യാൻമർ, സിംഗപ്പൂർ, വിയറ്റ്നാം, ഇന്ത്യ, തിമോർ-ലെസ്റ്റെ, പാകിസ്ഥാൻ, തായ്‌ലൻഡ്  എന്നീ  രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി യുവ മാധ്യമപ്രവർത്തകർ പങ്കെടുത്തു.തദവസരത്തിൽ “പൂർണ്ണ സാന്നിധ്യത്തിലേക്ക്: സമൂഹമാധ്യമങ്ങളുമായുള്ള ഇടപെടലുകളിൽ പാലിക്കേണ്ട അജപാലനവിചിന്തനം” എന്ന ഡിക്കസ്റ്ററിയുടെ മാർഗരേഖ ദൈവശാസ്ത്ര-അജപാലന മേഖലയുടെ ഡയറക്ടർ ഡോ.നതാഷ ഗോവേക്കർ അവതരിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2023, 13:02