2025 ലെ ജൂബിലിക്കായി പ്രത്യേക മൊബൈൽ ആപ്പ്
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
2025 ലെ ജൂബിലി ഒരുക്കങ്ങൾക്കായി സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ തയാറാക്കിയ "IUBILAEUM25" മൊബൈൽ ആപ്പ് പുറത്തിറക്കി. ജൂബിലി വർഷത്തിനായുള്ള ഒരുക്കങ്ങൾക്കും, പ്രാർത്ഥനകൾക്കും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുക്കുന്നതിനാണ് ഈ ആപ്പ് ലക്‌ഷ്യം വയ്ക്കുന്നതെന്നും ഡിക്കസ്റ്ററി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന വിവിധങ്ങളായ പരിപാടികൾക്ക് രജിസ്ട്രേഷൻ നടത്തുവാനും ഈ ആപ്പ് ഉപകാരപ്രദമാകും. ആറു ഭാഷകളിൽ ലഭ്യമായ ഈ ആപ്പിലൂടെ ജൂബിലിയെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വാർത്തകളും,വിവരങ്ങളും, ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരുന്നു കൊണ്ട് അറിയുവാൻ സാധിക്കും.
ജൂബിലി വർഷത്തിൽ തുറക്കപ്പെടുന്ന വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നതിനുള്ള രജിസ്ട്രേഷനും ഈ ആപ്പ് മുഖേന നടത്താം.ഈ മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന വിവിധങ്ങളായ തീർത്ഥാടനങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: