തിരയുക

ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ  ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ   (AFP or licensors)

വടക്കേ അറേബ്യയിൽ വിശുദ്ധ അരേതാസിന്റെ തിരുനാൾ ആഘോഷിച്ചു

സൗദി അറേബ്യായിൽ എ.ഡി 523 ൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ അരേതാസ്സിന്റെ 1500 -ാം വാർഷികം അനുസ്മരിക്കുന്ന അവസരത്തിൽ, തിരുനാൾ ദിനമായ ഒക്ടോബര് 24 നു വടക്കൻ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിലെ എല്ലാ ഇടവകകളിലും തിരുനാൾ സമുചിതമായി ആഘോഷിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

സൗദി അറേബ്യായിലെ നജ്‌റാനിൽ  എ.ഡി 523 ൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ അരേതാസ്സിന്റെ 1500 -ാം വാർഷികം അനുസ്മരിക്കുന്ന അവസരത്തിൽ, തിരുനാൾ ദിനമായ ഒക്ടോബര് 24 നു വടക്കൻ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിലെ   എല്ലാ ഇടവകകളിലും തിരുനാൾ സമുചിതമായി ആഘോഷിച്ചു.

1500-ാം വാർഷികം അനുസ്മരിക്കുന്ന ഈ സുപ്രധാന ജൂബിലി വർഷത്തിൽ, നവംബർ നാലിന് ബഹ്‌റൈനിലെ ഔവർ ലേഡി ഓഫ് അറേബ്യയുടെ കത്തീഡ്രലിന്റെയും നവംബർ 9-ന് അബുദാബി കത്തീഡ്രലിന്റെയും വിശുദ്ധ കവാടം തുറക്കും.

എന്നാൽ ബഹ്റൈനിൽ ഒഴികെ മറ്റു സ്ഥലങ്ങളിൽ മതപരമായ ചിഹ്നങ്ങളും, അടയാളങ്ങളും നിരോധിച്ചിരിക്കുന്നതിനാൽ, നഗരത്തിനു വെളിയിൽ സ്ഥാപിച്ചിരിക്കുന്ന കത്തീഡ്രലിലേക്ക് വിശ്വാസികളെ എത്തിക്കുവാൻ പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന് മോൺസിഞ്ഞോർ ആൽദൊ ബെരാർദി അറിയിച്ചു.

വടക്കേ അറേബ്യായിലെ കുവൈത്തിൽ, സ്വാതന്ത്ര്യം പരിമിതമാണെന്നും, അസ്ഥിരമായ രാഷ്ട്രീയസാഹചര്യങ്ങൾ മൂലം സങ്കീർണ്ണമായ നിബന്ധനകളാണ് സഭയുടെ മേൽ അടിച്ചേല്പിക്കപെടുന്നത്.വർഷങ്ങളായി പ്രദേശത്തു ഒരു പള്ളി പണിയുവാൻ സ്ഥലം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ബാഹ്യസമ്മർദ്ദം മൂലം സർക്കാരുമായുള്ള കരാറുകൾ പാഴായിപ്പോയെന്നും, മോൺസിഞ്ഞോർ വിശദീകരിച്ചു.

കുവൈത്തിൽ മിഷനറിമാർ നടത്തുന്ന സ്കൂളുകൾ പോലും കത്തോലിക്കാ സ്കൂളുകൾ എന്ന് വിളിക്കുവാൻ സാധിക്കുകയില്ല. എല്ലാ മത വിഭാഗങ്ങളിലും പെട്ടവർ പഠിക്കുന്ന സ്കൂളുകൾ ആണിവ.കർമലീത്താ സന്യാസിനികളും, സലേഷ്യൻ വൈദികരും,ലെബനൻ സന്യാസിനികളുമാണ് മൂന്നു സ്കൂളുകളുടെ ചുമതല വഹിക്കുന്നവർ. 

ഇപ്രകാരം മതപരമായ സ്വാതന്ത്ര്യം ഏറെ കുറവാണെങ്കിലും, വിശുദ്ധ അരേതാസ്സിന്റെയും, കൂട്ടരുടെയും രക്തസാക്ഷിത്വ ജൂബിലിക്കുള്ള ആത്മീയ തയ്യാറെടുപ്പിലാണ് വടക്കൻ അറേബ്യായിലെ അപ്പസ്തോലിക വികാരിയാത്ത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2023, 13:48