തിരയുക

മണിപ്പൂരിൽ സമാധാനം സംസ്ഥാപിക്കപ്പെടുവാൻ ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നു മണിപ്പൂരിൽ സമാധാനം സംസ്ഥാപിക്കപ്പെടുവാൻ ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നു   (AFP or licensors)

ഇംഫാൽ അതിരൂപതയ്ക്ക് പുതിയ ഇടയൻ

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ അതിരൂപതയുടെ പുതിയ ഇടയനായി ഫാ.ലീനസ് നെലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ അതിരൂപതയുടെ പുതിയ ഇടയനായി ഫാ.ലീനസ് നെലിയെ ഒക്ടോബർ മാസം ഏഴാം തീയതി  ഫ്രാൻസിസ് പാപ്പാ നിയമിച്ചു.അജപാലന ഭരണത്തിൽനിന്നുമുള്ള മോൺ.ഡൊമിനിക് ലൂമൻ സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പാ പുതിയ ഇടയനായി ഫാ.ലീനസ് നെലിയെ തിരഞ്ഞെടുത്തത്.

1957 ഏപ്രിൽ 26 ന് ഇംഫാലിൽ ജനിച്ച അദ്ദേഹം ഷില്ലോങ്ങിലെ ക്രൈസ്റ്റ് ദി കിംഗ് കോളേജിൽ ഫിലോസഫിയും പൂനെയിലെ പേപ്പൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കി. തുടർന്ന് ഉപരിപഠനത്തിനായി റോമിലെത്തിയ ഫാ.ലീനസ് നെലി പൊന്തിഫിക്കൽ ഉർബാനിയൻ സർവകലാശാലയിൽ നിന്നും  കാനൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

നിലവിൽ ഇംഫാൽ അതിരൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, ജുഡീഷ്യൽ വികാരിയുമായി സേവനം ചെയ്തു വരവെയാണ് പുതിയ നിയമനം ലഭിക്കുന്നത്.സെമിനാരികളിലും, ഇടവകകളിലും സേവനം ചെയ്തിട്ടുള്ള അദ്ദേഹം കാരിത്താസ് ഇന്ത്യയുടെ ദേശീയ ഡയറക്റായും 2013 -2014 കാലഘട്ടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2023, 13:08