തിരയുക

ഫ്രാൻസിസ് പാപ്പായുടെ അറബ് എമിരേറ്റ്സ്  സന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പായുടെ അറബ് എമിരേറ്റ്സ് സന്ദർശന വേളയിൽ   (ANSA)

അറബ് നാട്ടിലുള്ള വിശ്വാസികളുടെ ചൈതന്യം എടുത്തു പറഞ്ഞുകൊണ്ട് മോൺ.മർത്തിനെല്ലി

സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡിന് മുന്നോടിയായി, പ്രവാസികളായി അറബ് നാട്ടിൽ സഹോദരങ്ങളുടെ വിശ്വാസതീക്ഷ്ണതയും, ചൈതന്യവും, എടുത്തു പറഞ്ഞുകൊണ്ടും സിനഡിൽ എപ്രകാരം അവരുടെ കൂട്ടായ്മ മാതൃകയാണെന്നു കാട്ടിക്കൊടുത്തുകൊണ്ടും അറബ് എമിറേറ്റ്സിന്റെ മെത്രാൻ പൗളോ മർത്തിനെല്ലി വത്തിക്കാൻ ന്യൂസിന് അഭിമുഖസംഭാഷണം അനുവദിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡിന് മുന്നോടിയായി, പ്രവാസികളായി അറബ് നാട്ടിൽ സഹോദരങ്ങളുടെ വിശ്വാസതീക്ഷ്ണതയും, ചൈതന്യവും, എടുത്തു പറഞ്ഞുകൊണ്ടും സിനഡിൽ എപ്രകാരം അവരുടെ കൂട്ടായ്മ മാതൃകയാണെന്നു കാട്ടിക്കൊടുത്തുകൊണ്ടും അറബ് എമിറേറ്റ്സിന്റെ മെത്രാൻ പൗളോ മർത്തിനെല്ലി വത്തിക്കാൻ ന്യൂസിന് അഭിമുഖസംഭാഷണം അനുവദിച്ചു.കത്തോലിക്കാ വിശ്വാസം പങ്കിടുന്ന കുടിയേറ്റക്കാരായ ആളുകളുടെ അനുഭവം ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത തരത്തിൽ അറബ് നാട്ടിൽ കാണാമെന്നും, ഇത് ഒരുമിച്ചു നടക്കുവാനുള്ള സിനഡിന്റെ ആഹ്വാനം പേറുന്നതാണെന്നും പിതാവ് എടുത്തു പറഞ്ഞു.

രൂപതാതലത്തിലുള്ള സിനഡിന്റെ ഘട്ടം വിജയകരമായി പൂർത്തീകരിക്കുവാൻ വിശ്വാസികൾ കാണിച്ച താത്പര്യവും, പ്രയത്നങ്ങളും വിലമതിക്കാനാവാത്തതാണെന്നും പിതാവ് അഭിപ്രായപ്പെട്ടു.തന്റെ മുന്ഗാമിയായിരുന്ന പോൾ ഹിൻഡർ പിതാവ് ഇത്തരുണത്തിൽ വഹിച്ച പങ്കു ഏറെ വലുതാണെന്നും ലേബർ ക്യാമ്പുകളിൽ വേദന അനുഭവിക്കുന്ന സഹോദരങ്ങളെ നേരിൽ കണ്ട് അവർക്ക് കുടുംബത്തിന്റെ ഒരു അനുഭവം പങ്കുവയ്ക്കുവാനും ഈ അവസരം  സാധ്യമാക്കിയെന്നും പിതാവ് പറഞ്ഞു.

വൈവിധ്യമാർന്ന കൂട്ടായ്മയായ അറബ് നാട്ടിലെ സഭ പാരമ്പര്യങ്ങളുടെ വലിയ ഒരു കലവറയാണ്.അവയെ കൂടുതൽ സ്നേഹിക്കുവാനും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും പ്രവാസികൾ കാണിക്കുന്ന ഉത്‌സാഹവും പിതാവ് എടുത്തു പറഞ്ഞു.സഭയുടെ ജീവിതത്തിൽ പങ്കുചേരാനുള്ള അതിയായ ആഗ്രഹാം ഉണ്ടെന്നിരിക്കേ എല്ലാവരെയും ഉൾക്കൊള്ളുവാൻ പാകത്തിനുള്ള ഇടങ്ങൾ ഇല്ലെന്ന ദുഃഖവും പിതാവ് മറച്ചുവച്ചില്ല.

പാശ്ചാത്യ രാജ്യമായ ഇറ്റലിയിൽ നിന്നും വന്ന തനിക്ക്  സഭയുടെ ജീവിതത്തോട് ഇത്രയധികം അഭിനിവേശമുള്ള ദൈവജനത്തെയും , മറ്റു കാരുണ്യപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള സന്നദ്ധതയും,  സജീവമായ  മതബോധനശുശ്രൂഷകരെയും  കണ്ടെത്തിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതായിരുന്നുവെന്നു പിതാവ് അടിവരയിട്ടു പറഞ്ഞു.

അതിനാൽ കുടിയേറ്റക്കാരുടെ തീർത്ഥാടക സഭയായ അറബ് നാട്ടിലെ സഭയിൽ കാണുന്ന പരസ്പര ബഹുമാനത്തിന്റെയും,പരസ്പരം നടത്തുന്ന സ്വാഗതത്തിന്റെയും,അംഗീകാരത്തിന്റെയും,മൂല്യങ്ങൾ സിനഡൽ അനുഭവത്തിൽ ഒരുമിച്ചു സഞ്ചരിക്കുവാനുള്ള പാതകൾ തുറക്കട്ടെയെന്നും പിതാവ് ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2023, 14:28