തിരയുക

ആഗോള യുവജനസമ്മേളനത്തിൽ   യുവജനങ്ങളോടൊപ്പം ഫ്രാൻസിസ് പാപ്പാ  ആഗോള യുവജനസമ്മേളനത്തിൽ യുവജനങ്ങളോടൊപ്പം ഫ്രാൻസിസ് പാപ്പാ  

വ്യക്തിഗത സഭകളിലെ യുവജന സമ്മേളന പ്രമേയം പുറത്തിറക്കി

2023 ,2024 വർഷങ്ങളിലെ വ്യക്തിഗതസഭകളിൽ ആഘോഷിക്കുന്ന യുവജന സമ്മേളനത്തിന്റെ വിഷയങ്ങൾ ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

2025 ലെ മഹാജൂബിലീ സമ്മേളനത്തിനൊരുക്കമായി 2023 ,2024 വർഷങ്ങളിലെ വ്യക്തിഗതസഭകളിൽ ആഘോഷിക്കുന്ന യുവജന സമ്മേളനത്തിന്റെ വിഷയങ്ങൾ ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തു. ആഗോള യുവജനസംഗമം പോലെ തന്നെ ഏറെ സമുന്നതം വ്യക്തിഗത സഭകളിലും യുവജനങ്ങൾ ഒത്തുകൂടുകയും, പലവിധമായ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

2021 ൽ ഫ്രാൻസിസ് പാപ്പാ ക്രിസ്തു രാജന്റെ തിരുനാൾ ദിനം ആഗോളയുവജനദിനമായി പ്രഖ്യാപിച്ചിരുന്നു. തദനുസരണം ഈ തിരുനാൾ ദിനത്തിലാണ് വ്യക്തിഗതസഭകളിൽ യുവജനസംഗമം സംഘടിപ്പിക്കുന്നത്.

2023 ലെ മുപ്പത്തിയെട്ടാമത്‌ വ്യക്തിഗത സഭ യുവജനസംഗമത്തിന്റെ വിഷയം "പ്രത്യാശയിലുള്ള സന്തോഷം " എന്ന റോമക്കാർക്ക് എഴുതപെട്ട ലേഖനം പന്ത്രണ്ടാം അധ്യായം പന്ത്രണ്ടാം തിരുവചനവും, 2024 ലേത് "കർത്താവിൽ പ്രത്യാശിക്കുന്നവർ ക്ഷീണിക്കാതെ നടക്കുന്നു" എന്ന റോമക്കാർക്ക് എഴുതപെട്ട ലേഖനം നാൽപ്പതാം  അധ്യായം മുപ്പത്തിയൊന്നാം  തിരുവചനവുമാണ്.

“ഇന്നത്തെ മനുഷ്യരുടെ എല്ലാറ്റിനുമുപരിയായി ദരിദ്രരുടെയും കഷ്ടപ്പെടുന്ന എല്ലാവരുടെയും സന്തോഷങ്ങളും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കണ്ഠകളും, ക്രിസ്തുശിഷ്യരുടെ സന്തോഷങ്ങളും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കണ്ഠകളുമാണെന്ന" 1965 ൽ രണ്ടാം വത്തിക്കാൻ സൂനഹദോസ് എടുത്തു പറഞ്ഞ കാര്യങ്ങൾ പരിശുദ്ധ സഭ ഈ കാലഘട്ടത്തിൽ, ഇന്നത്തെ പ്രയാസകരമായ സമയങ്ങളിൽ ലോകം മുഴുവനിലും പ്രത്യാശ പുനരുജ്ജീവിപ്പിക്കുവാൻ സന്തോഷത്തിന്റെ മിഷനറിമാരായ യുവജനങ്ങൾക്ക് സാധിക്കുമെന്ന്  അത്മായർക്കും, കുടുംബത്തിനും ജീവനും  വേണ്ടിയുള്ള ഡികാസ്റ്ററിയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

ക്രിസ്തുസ് വിവിത്ത് (Christus Vivit) എന്ന സിനഡാനന്തര  അപ്പസ്തോലിക പ്രബോധനത്തിൽ ലോകത്തിന്റെ യുവത്വവും,നമ്മുടെ പ്രത്യാശയുമെന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ച പാപ്പാ വരാനിരിക്കുന്ന രണ്ട് യുവജന വിഷയങ്ങൾ മുൻനിർത്തി, ക്രിസ്തീയ പ്രത്യാശയുടെ അർത്ഥത്തിലേക്ക് ആഴ്ന്നിറങ്ങാനും, ക്രിസ്തു ജീവിച്ചിരിക്കുന്നു എന്നതിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനും  യുവജനങ്ങളെ ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2023, 15:19