തിരയുക

മാനുഷിക ഇടനാഴിയിലൂടെ ഇറ്റലിയിലെ വിമാനത്താവളത്തിൽ എത്തുന്ന അഭയാർത്ഥികൾ മാനുഷിക ഇടനാഴിയിലൂടെ ഇറ്റലിയിലെ വിമാനത്താവളത്തിൽ എത്തുന്ന അഭയാർത്ഥികൾ   (ANSA)

മാനുഷിക ഇടനാഴികളിലൂടെ അഭയാർത്ഥികൾ വീണ്ടും ഇറ്റലിയിലേക്ക്

സാന്ത് ഏജിധിയോ സമൂഹവും, പ്രൊട്ടസ്റ്റന്റ് സഭകളും നേതൃത്വം നൽകുന്ന നിയമപരമായ മാനുഷിക ഇടനാഴികളിലൂടെ ലെബനനിൽ നിന്നും 96 സിറിയൻ അഭയാർത്ഥികളെ ഇറ്റലിയിലേക്ക് എത്തിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

സാന്ത് ഏജിധിയോ സമൂഹവും, പ്രൊട്ടസ്റ്റന്റ് സഭകളും നേതൃത്വം നൽകുന്ന  നിയമപരമായ മാനുഷിക ഇടനാഴികളിലൂടെ ലെബനനിൽ നിന്നും 96 സിറിയൻ അഭയാർത്ഥികളെ ഇറ്റലിയിലേക്ക് എത്തിച്ചു.

സെപ്റ്റംബർ മാസം 26 നു രാവിലെ റോമിലെ ഫ്യുമിച്ചിനോയിൽ ബെയ്‌റൂട്ടിൽ നിന്നും എത്തിയ 48 അഭയാർത്ഥികളിൽ പതിനെട്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.അടുത്ത നാല്പത്തിയെട്ടുപേർ സെപ്റ്റംബർ 28 വ്യാഴാഴ്‌ച്ചയാണ്‌ എത്തിച്ചേരുന്നത്.

2016 ഫെബ്രുവരി മുതൽ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള കരാർ പ്രകാരം സാന്ത് ഏജിധിയോ സമൂഹം , ഇറ്റലിയിലെ ഇവാഞ്ചലിക്കൽ ചർച്ചുകളുടെ ഫെഡറേഷൻ, വാൽഡെസെ സമൂഹം  എന്നിവ പ്രോത്സാഹിപ്പിച്ച മാനുഷിക ഇടനാഴികൾക്ക് ഇറ്റലിയിലേക്കുള്ള അഭയാർത്ഥികളുടെ നിയമാനുസൃതമായ  പ്രവേശനം സാധ്യമാക്കി. 

2650-ലധികം ആളുകളെ ലെബനനിൽ നിന്ന് ഇറ്റലിയിലേക്ക്  സുരക്ഷിതമായി എത്തിച്ചു. മൊത്തത്തിൽ, 6,500 അഭയാർത്ഥികളാണ് മാനുഷിക ഇടനാഴിയിലൂടെ യൂറോപ്പിലെത്തിയത്.

യുദ്ധം, പട്ടിണി, വിവേചനം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഓടിപ്പോകുമ്പോൾ, നിയമവിരുദ്ധ വ്യാപാരങ്ങൾക്കും  മനുഷ്യക്കടത്തിനും ഇരകളാകാൻ സാധ്യതയുള്ള പ്രായപൂർത്തിയാകാത്ത യുവജനങ്ങളെ സംരക്ഷിക്കുവാനും മെച്ചപ്പെട്ട ജോലിസാധ്യതകൾ അവർക്കു നേടിക്കൊടുക്കുവാനും ഇപ്രകാരമുള്ള മാനുഷിക ഇടനാഴികൾ ഏറെ സഹായകരമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2023, 15:09