തിരയുക

ഇന്ത്യയിലെ മെത്രാന്മാരെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചപ്പോൾ  ഇന്ത്യയിലെ മെത്രാന്മാരെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചപ്പോൾ   (ANSA)

ശിവഗംഗൈ രൂപതയ്ക്ക് പുതിയ ഇടയൻ

തമിഴ്‌നാട്ടിലുള്ള ശിവഗംഗൈ രൂപതയുടെ പുതിയ ഇടയനായി മധുര അതിരൂപതാംഗമായ ഫാ. ലൂർദു ആനന്ദത്തെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

1987 ജൂലൈ 25 ന് മധുരൈ അതിരൂപതയിൽ നിന്നും വിഭജിച്ച് സ്ഥാപിക്കപ്പെട്ട  ശിവഗംഗൈ രൂപതയുടെ പുതിയ ഇടയനായി മധുര അതിരൂപതാംഗമായ  ഫാ. ലൂർദു ആനന്ദത്തെ സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

രാമനാഥപുരം,ശിവഗംഗ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന രൂപതയിൽ  1,90, 386 കത്തോലിക്കരാണ് അംഗങ്ങളായുള്ളത്. യൂറോപ്പിൽ നിന്നുമെത്തിയ ഈശോസഭാ മിഷനറിയായ വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ സുവിശേഷ പ്രഘോഷണം വഴിയായി മാമോദീസ സ്വീകരിച്ച് കത്തോലിക്കാസഭയിൽ അംഗങ്ങളായവരുടെ പിൻതലമുറക്കാരാണ് രൂപതയിൽ ഇപ്പോൾ അംഗങ്ങളായിട്ടുള്ളവർ.

മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺസിഞ്ഞോർ ലൂർദ് ആനന്ദം 1958 ഓഗസ്റ്റ് പതിനഞ്ചിന് ശിവഗംഗൈ രൂപതയിലെ തിരുവരങ്ങിൽ ജനിച്ചു.മധുരയിലെ അരുൾ ആനന്ദർ കോളേജിൽ ഫിലോസഫിയും തിരുച്ചിറപ്പള്ളിയിലെ സെന്റ് പോൾസ് സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച ശേഷം , ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ (ജർമ്മനി) നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടി.1986 ഏപ്രിൽ 6-ന് മധുര അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി.

മധുര അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും, സ്ഥാപനങ്ങളുടെ മേധാവിയായും, സെമിനാരി റെക്ടറായും സേവനം അനുഷ്ഠിച്ച അദ്ദേഹം ഹോളി റോസറി ഇടവക വികാരിയായിരിക്കവെയാണ് മെത്രാനായി നിയമിതനാവുന്നത്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2023, 16:33