തിരയുക

ജനീവയിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനം ജനീവയിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനം  

അന്തസിലും, അവകാശങ്ങളിലും മനുഷ്യർ തുല്യരാണ്:മോൺസിഞ്ഞോർ എത്തോർ ബാലെസ്ട്രെറോ

ജനീവയിലെ ഐക്യരാഷ്ട്രസഭയുടെയും പ്രത്യേക സ്ഥാപനങ്ങളുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ എത്തോർ ബാലെസ്ട്രെറോ 2023 സെപ്‌റ്റംബർ 13-ന് മനുഷ്യാവകാശ കൗൺസിലിന്റെ 54-ാമത് സമ്മേളനത്തിൽ സംസാരിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

2023 സെപ്‌റ്റംബർ 13-ന് മനുഷ്യാവകാശ കൗൺസിലിന്റെ 54-ാമത് സമ്മേളനത്തിൽ ജനീവയിലെ ഐക്യരാഷ്ട്രസഭയുടെയും പ്രത്യേക സ്ഥാപനങ്ങളുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ എത്തോർ ബാലെസ്ട്രെറോ, മനുഷ്യാവകാശങ്ങളുടെ സ്വാതന്ത്ര്യത്തെയും, നീതിയുക്തമായ അവകാശങ്ങളെയും സംബന്ധിച്ച് സംസാരിച്ചു.

എല്ലാ മനുഷ്യരും സ്വന്തത്രരായി ജനിക്കുന്നുവെന്നും, എല്ലാ അവകാശങ്ങളിലും, അന്തസിലും എല്ലാവരും തുല്യരാണെന്നുമുള്ളതാണ് ഇന്നത്തെ ബഹുമുഖ വ്യവസ്ഥയുടെ മൂലക്കല്ലെന്ന് മോൺസിഞ്ഞോർ അടിവരയിട്ടു പറഞ്ഞു.

 എന്നാൽ ഈ ബോധ്യം ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനു മുൻപ് നടന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ഉണ്ടായ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവഹാനിക്കും, നാശനഷ്ടങ്ങൾക്കും ഇന്നും മനുഷ്യർ നല്കേണ്ടിവരുന്ന വില യുദ്ധത്തിന്റേതും, പട്ടിണിയുടെയും, വിവേചനത്തിന്റെതുമൊക്കെയാണെന്നുള്ളത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

തെറ്റായ ചില സാംസ്കാരിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഇന്നും ദുർബലരോ ദരിദ്രരോ ആയി കണക്കാക്കി അവഗണിക്കുകയും, പാർശ്വവൽക്കരിക്കുകയും ചെയ്യുന്ന പ്രവണത ഉൻമൂലനം ചെയ്യപ്പെടണമെന്നും  മോൺസിഞ്ഞോർ എത്തോർ ബാലെസ്ട്രെറോ അടിവരയിട്ടുപറഞ്ഞു.

 മനുഷ്യാവകാശ സംരക്ഷണത്തിന് അടിവരയിടുന്ന അടിസ്ഥാന തത്വങ്ങളെക്കുറിച്ച് നാം ഏറെ ബോധവാന്മാരാകണമെന്നും മോൺസിഞ്ഞോർ പറഞ്ഞു.നിരപരാധികളായ മനുഷ്യജീവനുകളെ 'അവകാശം" എന്നതിന്റെ മറവിൽ ഓരോ വർഷവും ഗർഭപാത്രത്തിൽ തന്നെ അവസാനിപ്പിക്കുന്ന പ്രവണത കടുത്തസ്വാന്തന്ത്ര്യഹിംസയാണെന്ന് ബാലെസ്ട്രെറോ ഓർമ്മിപ്പിച്ചു.

അതിനാൽ "വ്യക്തിഗത" മനുഷ്യാവകാശങ്ങൾ പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ട്  നമ്മുടെ പൊതു ഉത്തരവാദിത്തമായി മാറുമ്പോഴാണ് യാഥാർത്ഥസമൂഹം രൂപപ്പെടുന്നതെന്നും മോൺസിഞ്ഞോർ ഉപസംഹാരമായി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2023, 14:44