തിരയുക

ഇസ്രായേലി യുവജനങ്ങൾ ആഗോള യുവജന സംഗമത്തിൽ ഇസ്രായേലി യുവജനങ്ങൾ ആഗോള യുവജന സംഗമത്തിൽ 

ആഗോളയുവജനസംഗമത്തിനു നന്ദി പറഞ്ഞുകൊണ്ട് ഇസ്രായേലി യുവജനങ്ങൾ

തീവ്രവാദഭീഷണികളുടെയും, യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന ഇസ്രായേലിലെ ക്രൈസ്തവരായ യുവജനങ്ങൾ, എണ്ണത്തിൽ കുറവായിരുന്നെങ്കിലും തങ്ങളുടെ സാന്നിധ്യമറിയിച്ച് അനുഭവങ്ങൾ പങ്കുവച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

ആഗോളയുവജന സംഗമം നടന്ന പോർചുഗലിലെ ലിസ്ബണിൽ ഒരു കൂട്ടം ഇസ്രായേലി ഹീബ്രു യുവകത്തോലിക്കാരുടെ സാന്നിധ്യം വേറിട്ട അനുഭവമാണ് മറ്റുള്ളവർക്ക് സമ്മാനിച്ചത്. വൈവിധ്യങ്ങൾ ഏറെയുള്ള ഈ യുവസമൂഹം വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും യോജിച്ച പരസ്പരബന്ധത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി മാറി.

ഈ കൂട്ടായ്മയിൽ അകത്തോലിക്കാരായ ആളുകളും ഉണ്ടായിരുന്നു. എന്നാൽ അവരുടെ അനുഭവസാക്ഷ്യങ്ങൾ മറ്റുള്ളവർക്ക് ഏറെ പ്രചോദനം നല്കുന്നതായിരുന്നുവെന്നതാണ് ഏറെ വൈശിഷ്ട്യമായ വസ്തുത.ഒരു മതേതര യഹൂദ പശ്ചാത്തലത്തിൽ നിന്ന് വന്നതിനാൽ, വിശ്വാസം ഒരിക്കലും ഒരു പ്രധാന ഘടകമായിരുന്നില്ല. എന്നാൽ  യേശുവിനെ കത്തോലിക്കാ സഭയിൽ കണ്ടുമുട്ടിയതുമുതൽ, എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നുവെന്നും അതിന് ആഗോളയുവജന സംഗമം തന്നെ ഏറെ സഹായിച്ചുവെന്നും,ടെൽ അവീവിൽ നിന്നുള്ള ഒർതാൽ പങ്കുവച്ചു.

അതോടൊപ്പം പാപ്പായുമായുള്ള കൂടിക്കാഴ്ചയും ഏറെ ഹൃദ്യമായിരുന്നുവെന്ന് യുവജനങ്ങൾ പങ്കുവച്ചു.ഐക്യത്തിന്റെ പ്രതീകമായ പാപ്പായുടെ വാക്കുകൾക്ക് വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുവാനും, ഹൃദ്യമാകുവാനും തക്ക ശക്തിയുണ്ടായിരുന്നുവെന്നും യുവജനങ്ങൾ എടുത്തു പറഞ്ഞു.

എന്നാൽ കഴിഞ്ഞ യുവജനസംഗമങ്ങളിൽ പങ്കെടുത്തിട്ടുള്ള ഡാനിയൽ ഓരോ സംഗമവും വ്യത്യസ്തവും,വ്യതിരിക്തവും ആയിരുന്നുവെന്നും തന്റെ ജീവിതത്തിൽ ഇവ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും എടുത്തു പറഞ്ഞു.

ഈ ഒത്തുചേരലുകളുടെ അന്തർലീനമായ സ്വഭാവം  പ്രവചനാതീതമാണെന്നും, ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗങ്ങളും, സന്ദേശങ്ങളും  തങ്ങളുടെ യുവജന സംഗമത്തിനായി സ്പാനിഷിൽ നിന്ന് ഹീബ്രുവിലേക്ക് വിവർത്തനം ചെയ്തുവെന്നും അഭിമാനത്തോടെ ഡാനിയൽ കൂട്ടിച്ചേർക്കുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2023, 13:37