തിരയുക

ഓസ്‌ട്രേലിയൻ മെത്രാന്മാർ ആദ് ലിമിന സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം ഓസ്‌ട്രേലിയൻ മെത്രാന്മാർ ആദ് ലിമിന സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം   (Vatican Media)

ഉക്രൈനിൽ സന്ദർശനം നടത്തി ഓസ്‌ട്രേലിയൻ മെത്രാന്മാർ

യുദ്ധത്തിന്റെ ഭീകരത ഏറെ ദുരന്തം വിതച്ച ഉക്രൈനിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള മെത്രാന്മാരുടെ പ്രതിനിധിസംഘം സന്ദർശനം നടത്തുകയും,സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്തു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഉക്രൈൻ യുദ്ധം തുടങ്ങിയ നാൾ മുതൽ കഷ്ടപ്പെടുന്ന ജനതയ്ക്ക് ഏറെ സഹായങ്ങൾ  നൽകുവാൻ ഓസ്‌ട്രേലിയയിലെ മെത്രാൻ സമിതിയും, കത്തോലിക്കാ സഭയും ഒന്നടങ്കം പരിശ്രമിച്ചതിന്റെ മറ്റൊരു അടയാളമാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള മെത്രാന്മാരുടെ പ്രതിനിധിസംഘത്തിന്റെ ഉക്രൈൻ സന്ദർശനം.

മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കോമെൻസോലി, ഹൊബാർട്ട് ആർച്ച് ബിഷപ്പ് ജൂലിയൻ പോർട്ടിയസ്, പോർട്ട് പിരിയിലെ ബിഷപ്പ് കരോൾ കുൽസിക്കി, ഓസ്‌ട്രേലിയയിലെ ഉക്രേനിയൻ സഭ വികാരി ജനറൽ ഫാ. സൈമൺ സിജുക്ക്, മെൽബൺ അതിരൂപതയുടെ ചാൻസലർ ആനി കാരറ്റ് എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നവർ.

2022 ഫെബ്രുവരിയിൽ ഉക്രെയ്‌ൻ അധിനിവേശം ആരംഭിച്ചതു മുതൽ, കത്തോലിക്കാ രൂപതകൾ, ഇടവകകൾ, സ്‌കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഉക്രെയ്‌നിലെ ഏറ്റവും ദുർബലരായ ആളുകൾക്ക് പിന്തുണ നൽകുന്നതിന് ഏറെ പ്രോത്സാഹനം നൽകിയിരുന്നു.

"ഉക്രൈനിലെ ദുരന്തം ദൂരെ നിന്ന് വീക്ഷിച്ചു കൊണ്ട് സഹായം വാഗ്ദാനം ചെയ്യുന്നതുപോലെ ഏറെ പ്രധാനമാണ് നേരിട്ട് ദുരിതബാധിതരെ സന്ദർശിച്ച് അവരെ കേൾക്കുകയും, അവരുടെ ദുഃഖം പങ്കിടുകയുമെന്നതെന്ന്" ആർച്ച് ബിഷപ്പ് കൊമെൻസോലി പറഞ്ഞു.

ഈ യാത്രയിൽ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മാനങ്ങൾ കൊണ്ടുവരാൻ മെത്രാന്മാരുടെയും,വൈദികരുടെയും ജനങ്ങളോടുള്ള അടുപ്പം ഞങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായി ആർച്ച് ബിഷപ്പ് പോർട്ടിയസ് പറഞ്ഞു.

ഹ്രസ്വമാണെങ്കിലും, ഉക്രെയ്നിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഓസ്ട്രേലിയയിലെ സഭയുടെ സാഹോദര്യ പ്രതിബദ്ധത സ്ഥിരീകരിക്കുവാൻ ഈ സന്ദർശനം ഏറെ സഹായകരമാണെന്ന് അംഗങ്ങൾ ഒറ്റക്കെട്ടായി പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2023, 13:11