തിരയുക

ഇസ്രായേൽ രാഷ്ട്രപതി ശ്രീ. ഐസക് ഹെർസോഗ്  ഇസ്രായേൽ രാഷ്ട്രപതി ശ്രീ. ഐസക് ഹെർസോഗ്   (AFP or licensors)

ക്രിസ്ത്യൻ പാത്രിയാർകീസുമാർ ഇസ്രായേൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങളെ രക്ഷിക്കുന്നതിനും ക്രിസ്ത്യാനികൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാനും അഭ്യർത്ഥിച്ചു കൊണ്ട് ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർകീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയെ കണ്ട് ചർച്ചകൾ നടത്തി.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

തുടർന്നുവരുന്ന ഭീകരമായ  തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങളെ രക്ഷിക്കുന്നതിനും ക്രിസ്ത്യാനികൾക്ക് കൂടുതൽ  സംരക്ഷണം ഉറപ്പാക്കുവാനും അഭ്യർത്ഥിച്ചു കൊണ്ട് ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർകീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയെ കണ്ട് ചർച്ചകൾ നടത്തി.

ഇത്തരത്തിൽ, തീവ്ര ജൂത വിഭാഗത്തിലുള്ളവരുടെ അക്രമം നേരിടേണ്ടി വന്ന ജറുസലേമിലെ ഹൈഫയിലുള്ള സ്റ്റെല്ല മാരിസ് ആശ്രമത്തിലേക്ക് ആഗസ്റ്റ് മാസം എട്ടാം തീയതി ഇസ്രായേൽ പ്രസിഡന്റ് ശ്രീ. ഐസക് ഹെർസോഗും, ഭാര്യയും, അദ്ദേഹത്തിന്റെ പ്രതിനിധിയും സന്ദർശനം നടത്തുകയും ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​ആയ ആർച്ചുബിഷപ്പ് പിയർബാറ്റിസ്റ്റ പിറ്റ്സബല്ല, ഹൈഫയിലെ കർമ്മലീത്ത സന്യാസികൾ, ജറുസലേം ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് ​​തിയോഫിലോസ്, മെത്രാന്മാർ , സഭാ തലവൻമാർ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

സമാധാനത്തിന്റെയും ധാരണയുടെയും സഹവർത്തിത്വത്തിന്റെയും നിയമസാധ്യതകൾ ഉൾക്കൊള്ളുന്ന പുതിയ ചട്ടക്കൂടുകൾ നിലവിൽ കൊണ്ടുവരുമെന്നും, സമാധാനവഴികൾക്കായുള്ള പരിശ്രമങ്ങൾ നടത്തുമെന്നും, ഭരണാധികാരികൾ ഉറപ്പു നൽകി. അതോടൊപ്പം സമാധാനത്തിനുംവേണ്ടിയുള്ള യുവജനങ്ങളുടെ പരിശ്രമങ്ങൾ ഇനിയും കാര്യക്ഷമമായി തുടരുമെന്നും, അതിനുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണമെന്നും ജറുസലേമിലെ ലാറ്റിൻ പാത്രിയാർകീസ് ആർച്ചുബിഷപ്പ് പിയർബാറ്റിസ്റ്റ പിറ്റ്സബല്ല അഭ്യർത്ഥിച്ചു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2023, 13:42