തിരയുക

നൈജറിൽ നടക്കുന്ന പ്രക്ഷോഭം നൈജറിൽ നടക്കുന്ന പ്രക്ഷോഭം   (AFP or licensors)

"രണ്ടാം ലിബിയ" ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യണം:ആഫ്രിക്കൻ ബിഷപ്പുമാർ

നൈജറിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഉപ-പ്രാദേശിക സംഘർഷങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് നൈജീരിയയിലെയും, നൈജറിലെയും, ബുർക്കിന ഫാസോയിലെയും മെത്രാന്മാർ സംയുക്തപ്രസ്താവന ഇറക്കി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

പശ്ചിമാഫ്രിക്കൻ ജനതയുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന സൈനിക ഇടപെടലിനെതിരെ ശബ്ദമുയർത്തിയും, ‘രണ്ടാം ലിബിയ’ ഒഴിവാക്കണമെന്ന ആവശ്യം മുൻ നിർത്തിയും നൈജീരിയയിലെയും, നൈജറിലെയും, ബുർക്കിന ഫാസോയിലെയും മെത്രാന്മാർ സംയുക്തപ്രസ്താവന ഇറക്കി.

നമ്മുടെ ഉപമേഖലയിൽ നടക്കുന്ന സംഭവങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പ്രവർത്തകർക്കും വിവേകവും,ഉത്തരവാദിത്വവും ഉണ്ടാകുവാൻ വേണ്ടി  ഈ ഉദ്ബോധന കത്ത് അഭിസംബോധന ചെയ്യേണ്ടത് ഞങ്ങളുടെ ധാർമികവും ആത്മീയവും അജപാലനപരവുമായ കടമയാണ്, എന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്താവന ആരംഭിക്കുന്നത്.

നൈജറിലെ സൈനിക ഇടപെടൽ നൈജറിലെയും ഉപമേഖലയിലെയും ജനങ്ങളുടെ അവസ്ഥയെ അവർക്ക് പരിഹാരങ്ങൾ കൊണ്ടുവരുന്നതിനേക്കാൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.ഭീകരത ഇതിനോടകം വിധവകൾ, അനാഥകൾ,കുട്ടികൾ, കുടിയിറക്കപ്പെട്ടവർ, പട്ടിണിക്കാർ, അംഗവൈകല്യം സംഭവിച്ചവർ തുടങ്ങിയവർക്കെതിരെ ചെലുത്തിയ ആരോഗ്യപരമല്ലാത്ത സമീപനങ്ങളെ പ്രസ്താവനയിൽ അപലപിക്കുന്നതൊപ്പം ജിഹാദികളുടെ കടന്നുകയറ്റത്തെയും അടിവരയിട്ടു പറയുന്നു.

സൈനിക ഇടപെടലിനെ തുടർന്ന് പശ്ചിമാഫ്രിക്കയിൽ രക്തച്ചൊരിച്ചിലുകളും, യുദ്ധങ്ങളും ആസന്നമായിരിക്കുകയാണ്.അതിനാൽ യുദ്ധങ്ങൾ ഒഴിവാക്കുവാനും, ജനങ്ങൾക്ക് സമാധാനപൂർണമായ ഒരു ജീവിതം സാധ്യമാക്കുവാനും മെത്രാന്മാർ അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2023, 13:48