തിരയുക

 ആഗോള യുവജനദിന ഒരുക്കവുമായി. ആഗോള യുവജനദിന ഒരുക്കവുമായി.  (AFP or licensors)

ലോക യുവജന ദിനം 2023: അമേരിക്കോ അഗ്വിയാർ മെത്രാ൯ യുവജനങ്ങളെ കാണാൻ യുക്രെയിനിലേക്ക്

ലോക യുവജന ദിനം 2023 ഫൗണ്ടേഷന്റെ അധ്യക്ഷ൯ പ്രാദേശിക കത്തോലിക്കാ മെത്രാന്മാരുടെ ക്ഷണപ്രകാരമാണ് യാത്ര ചെയ്യുന്നത്.

ECCLESIA ഏജൻസി റിപ്പോർട്ട്

പരിഭാഷ: സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ലോക യുവജനദിനം 2023 ഫൗണ്ടേഷന്റെ അധ്യക്ഷ൯ ആയിരക്കണക്കിന് യുവജനങ്ങളെ കാണാൻ യുക്രെയ്നിലേക്ക് പോകുമെന്ന് പോർച്ചുഗീസ് സംഘടനയിൽ നിന്നുള്ള വാർത്ത ECCLESIA ഏജൻസിയാണ് വെളിപ്പെടുത്തിയത്.

കർദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ട വാർത്താ ഈ കഴിഞ്ഞ ഞായറാഴ്ച ലഭിച്ചതായി പറഞ്ഞ മെത്രാ൯ അമേരിക്കോ അഗ്വിയാർ മെത്രാ൯ ഏകദേശം രണ്ടാഴ്ച മുമ്പ് WYD ഫൗണ്ടേഷന്റെ ആസ്ഥാനം സന്ദർശിച്ച യുക്രേനിയൻ മെത്രാ൯ സമിതി  പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് യാത്ര യുക്രെയ്നിലേക്ക് പോകുന്നത്. 

ഈ യാത്രയുടെ തീയതികളോ സ്ഥലങ്ങളോ "സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയില്ല". മാലിദ്വീപ് ഒഴികെ ലോകമെമ്പാടുമുള്ള യുവജനങ്ങളിൽ നിന്ന് ഇതിനകം അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ലിസ്ബണിലെ ലോക സമ്മേളനത്തിന്റെ ഓർഗനൈസേഷൻ വെളിപ്പെടുത്തി.

ലോക യുവജനദിനം 2023 ലിസ്ബൺ ഫൗണ്ടേഷൻ, രൂപതയുടെ സംഘാടക സമിതികളുമായി (COD) 30,000 യൂറോ യുദ്ധം ബാധിച്ച യുക്രേനിയൻ ജനതയെ സഹായിക്കാൻ 2022 ഡിസംബറിൽ സംഭാവന നൽകി.

ആഗസ്റ്റ് 1 മുതൽ 6 വരെ  ലോക യുവജനസംഗമത്തിന്  പോർച്ചുഗൽ ആദ്യമായി ആതിഥേയത്വം വഹിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2023, 14:20