തിരയുക

ടാൻസാനിയയിലെ ദാർ എസ് സലാമിൽ വച്ച് നടന്ന  പ്രായോഗിക പരിശീലന കളരി ടാൻസാനിയയിലെ ദാർ എസ് സലാമിൽ വച്ച് നടന്ന പ്രായോഗിക പരിശീലന കളരി 

സഭയിൽ സ്ത്രീകളുടെ മാതൃത്വം ഏറെ വിലപ്പെട്ടത്

"സ്ത്രീകളോടുള്ള അക്രമത്തിനും വിവേചനത്തിനും എതിരായ ആഫ്രിക്കൻ നെറ്റ്‌വർക്ക്" വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷനും (WUCWO) വേൾഡ് വിമൻസ് ഒബ്സർവേറ്ററിയും ചേർന്ന് ടാൻസാനിയയിലെ ദാർ എസ് സലാമിൽ വച്ച് ഒരു പ്രായോഗിക പരിശീലന കളരി സംഘടിപ്പിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷനും (WUCWO) വേൾഡ് വിമൻസ് ഒബ്സർവേറ്ററിയും (WWO) ലിംഗാധിഷ്ഠിത അക്രമങ്ങളോട് പ്രതികരിക്കുന്നതിന് ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്ന ഉദ്ദേശത്തോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരും, മതവിശ്വാസികളുമായ സ്ത്രീ പ്രതിനിധികൾക്ക് ആതിഥേയത്വം വഹിച്ചു. 2023 ജൂലൈ 3  മുതൽ 6 വരെ ടാൻസാനിയയിലെ ദാർ എസ് സലാമിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. 

മനുഷ്യരാശിയുടെ രക്ഷകനായ യേശു മിശിഹാ  ഒരു സ്ത്രീയിൽ നിന്ന് ജനിച്ചതുപോലെ, സ്ത്രീകളില്ലാതെ ലോകത്തിന്  രക്ഷയില്ല എന്ന് സമ്മേളനത്തിൽ ടാൻസാനിയ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ഫാ.ഡോ.ചാൾസ് കിറ്റിമ എടുത്തു പറഞ്ഞു. പുനരുത്ഥാനത്തിന് ആദ്യമായി സാക്ഷ്യം വഹിച്ച മഗ്ദലനാമറിയം  സ്ത്രീയാണെന്നുള്ള വസ്‌തുതയും  അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിനിടയിലെ വിശുദ്ധ ബലിയ്ക്ക് ദാറുസ്സലാം അതിരൂപത ആർച്ച് ബിഷപ്പ് ജൂഡ് തദേവൂസ് റുവൈച്ചി മുഖ്യകാർമികത്വം വഹിച്ചു.കാലം മാറുമ്പോൾ  നമ്മെ ക്രിസ്ത്യാനികളാക്കുന്ന അടിസ്ഥാന മൂല്യങ്ങളെ അവഗണിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കാലത്തിനനുസരിച്ച്  മാത്രം നീങ്ങുന്നതിന്റെ അപകടങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ജീവിതത്തിന്റെ മൂല്യങ്ങൾ നിലനിർത്തുന്നതിന് സ്ത്രീകൾ, അതായത് അമ്മമാർ, താക്കോലാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനവും, സാമ്പത്തിക അക്രമങ്ങളും,സാമൂഹിക കുപ്രചാരങ്ങളും നിർത്തലാക്കുവാൻ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുവാനും, പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ അവരെ സഹായിക്കുന്നതിനും ഉതകുന്ന മാർഗനിർദേശങ്ങളും യോഗം മുൻപോട്ടു വച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജൂലൈ 2023, 13:55