തിരയുക

സർവാനിറ്റ്സിയയിലേക്കുള്ള  തീർത്ഥാടകർ സർവാനിറ്റ്സിയയിലേക്കുള്ള തീർത്ഥാടകർ  

ഉക്രൈനെ മാതാവിന് സമർപ്പിച്ച് സർവാനിറ്റ്സിയ തീർത്ഥാടകർ

ഉക്രൈനിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ സർവാനിറ്റ്സിയയിലേക്ക് ഈ വർഷവും പതിവ് പോലെ തീർത്ഥാടനം നടത്തി

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി 

ഉക്രൈനിലെ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ സർവാനിറ്റ്സിയയിലേക്ക് ഈ വർഷവും പതിവ് പോലെ തീർത്ഥാടനം നടത്തി. തീർത്ഥാടനത്തിൽ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് മുഖ്യകാർമികത്വം വഹിച്ചു. തീർത്ഥാടകരായി എത്തിയവരിൽ ഉക്രൈനിലെ വത്തിക്കാൻ സ്ഥാനപതി വിശ്വൽദാസ് കുൽബോക്കാസ്, 2023 ലെ ലോക യുവജനദിനത്തിന്റെ സംഘാടക സമിതിയുടെ തലവൻ, ലിസ്ബണിലെ സഹായ മെത്രാൻ, നിയുക്ത കർദിനാൾ അമേരിക്കോ മാനുവൽ ആൽവ്സ് അഗ്വിയാർ എന്നിവരും ഉൾപ്പെടുന്നു.

"കഷ്ടം സഹിക്കുകയും അമ്മയെ അന്വേഷിക്കുകയും ചെയ്യുന്ന ഒരു കുട്ടിയെപ്പോലെ, ഒരു സഭ എന്ന നിലയിലും ഒരു രാഷ്ട്രമെന്ന നിലയിലും നാം ഇന്ന് നമ്മുടെ സ്വർഗ്ഗീയ മാതാവിന്റെ അടുക്കൽ നമ്മുടെ വേദന പങ്കിടാൻ വന്നിരിക്കുന്നു"വെന്നാണ് സന്ദേശത്തിൽ വികാരഭരിതനായി  ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് തന്റെ സന്ദേശത്തിന്റെ ആമുഖമായി പറഞ്ഞത്.

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർത്ഥനയോടെയാണ് ഉക്രേനിയൻ തീർഥാടനം ആരംഭിച്ചത്.മരിയൻ ബസിലിക്കയുടെ മുൻവശത്തുള്ള ചത്വരത്തിൽ മേജർ ആർച്ച് ബിഷപ്പ് നിരവധി ബിഷപ്പുമാർക്കും വൈദികരോടും ഒപ്പം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

"മനുഷ്യദ്രോഹത്തിന്റെയും യുദ്ധത്തിന്റെയും യുക്തിയെക്കാൾ ശക്തമാണ് ദൈവത്തിന്റെ സമാധാനത്തിന്റെ യുക്തിയെന്ന അവബോധത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് അടിവരയിട്ടു പറഞ്ഞു.പതിനായിരക്കണക്കിന് ആളുകളാണ് തീർത്ഥാടനത്തിൽ പങ്കാളികളായത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2023, 15:48