തിരയുക

മാർ ആൻറണി സിൽവാനോസ് കാക്കനാട്ട്, ഓഷ്യാനയിൽ സീറോമലങ്കര കത്തോലിക്കാവിശ്വാസികളുടെ അപ്പൊസ്തോലിക് വിസിറ്റർ, 15/03/23 മാർ ആൻറണി സിൽവാനോസ് കാക്കനാട്ട്, ഓഷ്യാനയിൽ സീറോമലങ്കര കത്തോലിക്കാവിശ്വാസികളുടെ അപ്പൊസ്തോലിക് വിസിറ്റർ, 15/03/23 

ഓഷ്യാനയിൽ സീറോമലങ്കര കത്തോലിക്കർക്ക് ഒരു അപ്പൊസ്തോലിക് വിസിറ്റർ!

കൂരിയാ മെത്രാൻ ആൻറണി സിൽവാനോസിനെയാണ് ഫ്രാൻസീസ് പാപ്പാ അപ്പൊസ്തോലിക് വിസിറ്റർ ആയി നിയമിച്ചിരിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഓഷ്യാനയിൽ സീറോമലങ്കര കത്തോലിക്കാവിശ്വാസികൾക്ക് ഒരു അപ്പൊസ്തോലിക് വിസിറ്റർ.

ഓഷ്യാനയിലെ സീറോ മലങ്കര കത്തോലിക്കാ വിശ്വാസികളുടെ അജപാലന കാര്യങ്ങൾക്കായി ഫ്രാൻസീസ് പാപ്പാ ബിഷ്പ്പ് മാർ ആൻറണി സിൽവാനോസിനെ നിയിമിച്ചു.

ശനിയാഴ്ചയാണ് (15/07/23) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. സീറോമലങ്കര മേജർആർക്കി എപ്പിസ്കോപ്പൽ കൂരിയ മെത്രാനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.

1961 ജൂലൈ 18-ന് ജനിച്ച മാർ ആൻറണി സിൽവാനോസ് കാക്കനാട്ട്  1987 ഡിസമ്പർ 30 പൗരോഹിത്യം സ്വീകരിക്കുകയും 2022 ജൂലൈ 15-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. ഒന്നാം മെത്രാഭിഷേക വാർഷിക ദിനത്തിലാണ് പുതിയ സ്ഥാനലബ്ധി എന്നത് യാദൃശ്ചികം.

ശനിയാഴ്ച (15/07/23) തന്നെ പാപ്പാ മലങ്കര കത്തോലിക്കാ നിയുക്ത ആർച്ച്ബിഷപ്പും കസാഖ്സ്ഥാൻറെ അപ്പൊസ്തോലിക് നുൺഷ്യൊയുമായ ജോർജ്ജ് ജോർജ്ജ് പനന്തുണ്ടിലിനെ കിർഗിസ്ഥാൻ, തജിക്കിക്കിസ്ഥാൻ എന്നിവിടങ്ങളിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആയും നാമനിർദ്ദേശം ചെയ്തു. 

ഇക്കഴിഞ്ഞ ജൂൺ പതിനാറിനാണ് അദ്ദേഹത്തെ കസാഖ്സ്ഥാൻറെ അപ്പൊസ്തോലിക് നുൺഷ്യൊയായി പാപ്പാ നിയമിച്ചത്.  



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2023, 12:58