തിരയുക

Laudato Sì യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊറിയയിലെ യുവ കലാകാരന്മാർ വരച്ച ചിത്രങ്ങളിലൊന്ന്. Laudato Sì യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊറിയയിലെ യുവ കലാകാരന്മാർ വരച്ച ചിത്രങ്ങളിലൊന്ന്. 

"Laudato Sì" കൊറിയൻ യുവകലാകാരന്മാരുടെ ഭാവനയിൽ

ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനം Laudato Sì യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊറിയയിലെ യുവ കലാകാരന്മാർ വരച്ച ചിത്രങ്ങളുടെ ഒരു പ്രത്യേക പ്രദർശനം സിയോൾ അതിരൂപതയിലെ മയോംഗ്ഡോംഗ് ഗാല്ലറി 1898 ൽ ആരംഭിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജൂലൈ 12 മുതൽ ജൂലൈ 20 നടത്തുന്ന പ്രദർശനം സിയോൾ അതിരൂപതയാണ് സംഘടിപ്പിച്ചത്. ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനമായ Laudato Sì യുടെ ചൈതന്യം അവരുടെതായ രീതിയിൽ ആവിഷ്കരിക്കാൻ ശ്രമിച്ച 11 യുവകലാകാരന്മാരുടെ കലാരൂപങ്ങളാണ് പ്രദർശനത്തിൽ.ചായാചിത്രം, വിവരണങ്ങൾ, സ്റ്റെയിൻഡ് ഗ്ളാസ്, കൈയെഴുത്ത് എന്നിവ ഉപയോഗിച്ച് "നമ്മുടെ പൊതുഭവനത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ" എന്ന പേരിലാണ് സൗജന്യമായ ഈ പ്രദർശനം നടക്കുന്നത്.

2021ൽ ആരംഭിച്ച Sacred Art Young Artist മൽസരത്തിൽ വിജയികളായ 11 കലാകാരന്മാരെയാണ്  ഗാല്ലറി ഇതിനായി തിരഞ്ഞെടുത്തത്. ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം വായിച്ച് ധ്യാനിച്ച ശേഷമാണ് കലാകാരന്മാർ തങ്ങളുടെ കലാരൂപങ്ങൾ തീർത്തത്. എങ്ങനെ നമ്മുടെ പൊതു ഭവനത്തെ സംരക്ഷിക്കണമെന്നും എല്ലാ ജീവജാലങ്ങളോടുമൊപ്പം ജീവിക്കണമെന്നും വിവരിക്കുന്ന Laudato Sì യിലെ മൂന്നാമത്തെ ഖണ്ഡികയിൽ നിന്നാണ് പ്രദർശനത്തിന്റെ "നമ്മുടെ പൊതു ഭവനവുമായുള്ള സംഭാഷണം" എന്ന ശീർഷകം എടുത്തിട്ടുള്ളത്.

സിയൂൾ അതിരൂപതയുടെ ബിഷപ്പ് ബെനഡിക്തൂസ് സോൺ ഹീ സോംഗ് കലാകാരന്മാരെ അഭിനന്ദിച്ചു കൊണ്ട് അവരുടെ ഉള്ളിലെ നന്മകൾ പങ്കുവച്ചതിന് അവർക്ക് നന്ദി പറഞ്ഞു. ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനം ധ്യാനിച്ച് അത് ഒരു കലാരൂപമാക്കി അവതരിപ്പിക്കുക  ദിവ്യബലിയിൽ വൈദികൻ ചെയ്യുന്ന വചനപ്രഘോഷണം പോലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശനത്തിന് എത്തുന്നവരേയും കൂടി  ഉൾക്കൊള്ളിക്കാൻ ഗാല്ലറി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ പ്രദർശനത്തിൽ പങ്കെടുക്കുന്ന  കലാകാരന്മാരുമായി സംവദിച്ച് അവരുടെ കലാരൂപത്തെക്കുറിച്ചുള്ള വിവരണങ്ങൾ അറിയാനും കഴിയും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 July 2023, 15:50