തിരയുക

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ദേവാലയം അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ദേവാലയം  

'വിശുദ്ധ ഫ്രാൻസിസിന്റെ അങ്കണത്തിൽ'; ഒൻപതാം വർഷത്തിലേക്ക്

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സന്യാസികൾ ഓരോ വർഷവും സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഒത്തുചേരൽ,'വിശുദ്ധ ഫ്രാൻസിസിന്റെ അങ്കണത്തിൽ': നിയമാനുസൃത ജീവിതം' എന്ന പേരിൽ ഈ വർഷവും സെപ്റ്റംബർ മാസം 14 മുതൽ 16 വരെ അസീസിയിൽ വച്ചു സംഘടിപ്പിക്കുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

'വിശുദ്ധ ഫ്രാൻസിസിന്റെ അങ്കണത്തിൽ': നിയമാനുസൃത ജീവിതം' എന്ന പേരിൽ ഓരോ വർഷവും അസീസിയിൽ വച്ച് നടക്കുന്ന സ്നേഹ സംഗമം ഈ വർഷവും സെപ്റ്റംബർ മാസം 14 മുതൽ 16 വരെ നടക്കുന്നു. സാംസ്‌കാരിക സംഭാഷണത്തിനായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ സഹായത്തോടെ അസീസിയിലെ ഫ്രാൻസിസ്കൻ സന്യാസിമാരാണ് ഈ സംഗമത്തിന് ചുക്കാൻ പിടിക്കുന്നത്.

ഈ ഒൻപതാമത് സാംസ്‌കാരിക സംഗമത്തിൽ വിവിധ സമ്മേളനങ്ങൾ,അനുഭവ സാക്ഷ്യങ്ങൾ, കലാപരിപാടികൾ, ചർച്ചകൾ  എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.കഴിഞ്ഞ  വർഷങ്ങളിലും ചരിത്രപ്രാധാന്യമർഹിച്ച വിശ്വാസികളും, നിരീശ്വരവാദികളും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾക്കും, സാധാരണക്കാരുടെയും ,സമൂഹത്തിൽ ഉന്നത പദവികൾ വഹിക്കുന്നവരുടെയും ,കലാകാരന്മാരുടെയും, ഉന്നത വിജയങ്ങൾ കൈവരിച്ചവരുടേയുമൊക്കെ  പരസ്പര സ്വീകാര്യതയ്ക്കും ഫ്രാൻസിസിന്റെ അങ്കണം വേദിയായിട്ടുണ്ട്.

ഇത്തവണത്തെ  സംജ്ഞയായ  'നിയമാനുസൃത ജീവിതം' എന്നതും സമ്മേളനത്തിന്റെ പ്രാധാന്യം വെളിവാക്കുന്നതാണ്.പലപ്പോഴും മനുഷ്യനെ തളച്ചിടുന്ന അടിമത്തത്തിന്റെ ചങ്ങലയായി നിയമങ്ങളെ അവതരിപ്പിക്കുന്ന ലോകത്തിൽ, ജീവിതത്തിൽ നന്മയുടെ അളവുകോലായി എപ്രകാരം നിയമങ്ങളെ ഉൾക്കൊള്ളണമെന്നും, തദനുസരണം അവ സമാധാനത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും മാധ്യമമായി മാറുന്നുവെന്ന് ലോകത്തെ മനസിലാക്കി കൊടുക്കുവാനും സമ്മേളനം ലക്‌ഷ്യം വയ്ക്കുന്നു.

രാഷ്ട്രീയവും, ശാസ്ത്രീയവും, മതപരവും, സൗന്ദര്യപരവും, ദാർശനികവും, മനഃശാസ്ത്രപരവും കൂടാതെ സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവും അസ്തിത്വവും സൈദ്ധാന്തികവും വിദ്യാഭ്യാസപരവും നിയമപരവുമായ വീക്ഷണകോണുകളിൽ നിന്നുള്ള ഉൾക്കാഴ്ചകൾ സമ്മേളനത്തിൽ വിഷയീഭവിക്കും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2023, 14:02