തിരയുക

കർദിനാൾ  ലൂയിസ് റാഫേൽ സാക്കോ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ   (ANSA)

ബാബിലോണിലെ കൽദായ പാത്രിയർക്കീസ് കുർദിസ്താനിലേക്ക്

ബാബിലോണിലെ കൽദായ പാത്രിയർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ കുർദിസ്താനിലേക്ക് തന്റെ സിംഹാസനം മാറ്റുന്നു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി 

ബാബിലോണിലെ കൽദായ പാത്രിയർക്കീസ് കർദിനാൾ  ലൂയിസ് റാഫേൽ സാക്കോ കുർദിസ്താനിലേക്ക് തന്റെ സിംഹാസനം മാറ്റുന്നതായി പ്രഖ്യാപിച്ചു.ബാഗ്‌ദാദിൽ ആയിരുന്നു ഇതുവരെ പാത്രിയാര്കീസിന്റെ കേന്ദ്രം.എന്നാൽ ഇത് ഉപേക്ഷിച്ചുകൊണ്ട് ഇറാഖിലെ കുർദിസ്ഥാനിലുള്ള ആശ്രമങ്ങളിലൊന്നിന്റെ  കീഴിലുള്ള ഇടവക ദേവാലയത്തിലേക്ക് മാറുവാൻ ആണ് പുതിയ തീരുമാനം.

ജൂലൈ പതിനഞ്ച് ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കൽദായ പാത്രിയാർക്കേറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മുൻ രാഷ്ട്രത്തലവൻ ജലാൽ തലബാനി 2013-ൽ സ്ഥാപിച്ച ഒരു ഉത്തരവ് റദ്ദാക്കാനുള്ള ഇറാഖ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് റാഷിദിന്റെ തീരുമാനത്തെ തുടർന്നാണ് കർദിനാളിന്റെ തീരുമാനം എത്തിയതെന്നാണ് വിശദീകരണ കുറിപ്പിൽ പറയുന്നത്.

ഇറാക്കിലെ ക്രിസ്ത്യൻ സമൂഹങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള സർക്കാരിന്റെ മൗനം പാത്രിയാർകീസിനെയും, കത്തോലിക്കാ സഭയെ മുഴുവനായും ഏറെ വിഷമിപ്പിച്ചുവെന്നും കർദിനാൾ അടിവരയിട്ടുകൊണ്ട് സൂചിപ്പിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2023, 15:43