ആഫ്രിക്ക: സാമ്പത്തിക പ്രതിസന്ധിമൂലം ബുറുണ്ടിയിൽ പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ പ്രയാസം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പുതിയ മതപ്രസ്ഥാനങ്ങളുടെ വ്യാപനം, മറ്റ് ക്രിസ്തീയ വിഭാഗങ്ങളുടെ സാന്നിധ്യം, ജനസംഖ്യയുടെ കടുത്ത ദാരിദ്ര്യം, ഇതുവരെ അനുരഞ്ജനത്തിലേക്ക് എത്തിയിട്ടില്ലാത്ത വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധം എന്നിവയുടെ മധ്യേയും സമീപ വർഷങ്ങളിൽ വിശ്വാസികളുടെ എണ്ണത്തിൽ പ്രാദേശിക കത്തോലിക്കാ സഭ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, പ്രാദേശിക സഭയുടെ കണക്കുകൾ പ്രകാരം, സമർപ്പിത ജീവിതത്തിലേക്കും പൗരോഹിത്യത്തിലേക്കും രാജ്യം ഒരു കുതിച്ചുചാട്ടം തന്നെ നടത്തി. എന്നിരുന്നാലും, ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എട്ട് കത്തോലിക്കാ രൂപതകളിൽ നിലവിലുള്ള നാല് പ്രധാന സെമിനാരികളിൽ ചേരാൻ അപേക്ഷിക്കുന്ന വിദ്യാർത്ഥികളെല്ലാവരുടേയും അപേക്ഷകൾ എല്ലാ വർഷവും സ്വീകരിക്കാൻ കഴിയാതെ വരുന്ന സാഹചര്യമാണ് അവിടെ നിലവിലുള്ളത്.
അതിനാൽ ഓരോ സെമിനാരിയും അവർ സ്വീകരിക്കുന്നവരുടെ എണ്ണം 13 ആയി നിജപ്പെടുത്താൻ അടുത്തിടെ തീരുമാനിച്ചിരുന്നു. ബുറുണ്ടിയിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ക്രൈസ്തവരും അവരിൽ തൊണ്ണൂറ് ശതമാനം കത്തോലിക്കരാണ്. എന്നിരുന്നാലും, പരമ്പരാഗത മതങ്ങളും നിരവധി പുതിയ മത പ്രസ്ഥാനങ്ങളും അവിടെ കുറവല്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: