തിരയുക

ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറവും മണിപ്പൂരിലെ വിദ്യാർത്ഥികളും ബംഗളൂരുവിൽ പ്രതിഷേധിക്കുന്നു. ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറവും മണിപ്പൂരിലെ വിദ്യാർത്ഥികളും ബംഗളൂരുവിൽ പ്രതിഷേധിക്കുന്നു.  (ANSA)

മതസ്വാതന്ത്ര്യ ലംഘനങ്ങൾ രാജ്യങ്ങളിൽ വർദ്ധിക്കുന്നു

The Aid to the Church in Need ന്റെ 16-മത് റിപ്പോർട്ട് വെളിപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

4.9 ലക്ഷം കോടിയിലധികം ജനങ്ങൾ  മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നു എന്ന വസ്തുത എടുത്തുകാണിക്കുന്നതാണ് The Aid to the Church in Need ന്റെ 16-മത് റിപ്പോർട്ട്. ജൂൺ 22, വ്യാഴാഴ്ച റോമിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ  തീവ്രവാദ ആക്രമണങ്ങൾ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ, സംഘർഷങ്ങൾ എന്നിവ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു പിരിമുറുക്കമുള്ള ആഗോള അന്തരീക്ഷത്തിൽ The Aid to the Church in Need ന്റെ കണ്ടെത്തലുകൾ സന്ദർഭോചിതമാക്കുന്നു.

4.9 ബില്യണിലധികം ആളുകൾ (ഓരോ മൂന്ന് രാജ്യങ്ങളിലും ഒന്ന് വീതം) വർദ്ധിച്ചുവരുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് വിധേയരാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, ACN-ന്റെ ദ്വിവാർഷിക റിപ്പോർട്ട് ,196 രാജ്യങ്ങളിൽ 61 എണ്ണം പൗരന്മാരെ അവരുടെ വിശ്വാസത്തിനെതിരായ അടിച്ചമർത്തലിലൂടെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

മൂന്ന് വിഭാഗങ്ങൾ

മതപരമായ പീഡനങ്ങളെ സൂചിപ്പിക്കുന്ന "ചുവപ്പ്" വിഭാഗത്തിൽ തരംതിരിച്ച രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാമത്. ഇതിൽ 28 എണ്ണം ഉണ്ടെന്നും അതിൽ 13 എണ്ണം ആഫ്രിക്കയിലാണെന്നും അവിടെ പല പ്രദേശങ്ങളിലും സ്ഥിതി വഷളായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മതന്യൂനപക്ഷങ്ങളുടെ വിവേചനവുമായി ബന്ധപ്പെട്ട അവസാന റിപ്പോർട്ടിന് ശേഷം  പ്രകടമായ മാറ്റം കാണിക്കുന്ന  33 രാജ്യങ്ങൾ  ഓറഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്നു. മൂന്നാമത്തേതും അവസാനത്തേതുമായ വിഭാഗത്തിന് "നിരീക്ഷണത്തിന് കീഴിൽ" എന്ന് നാമകരണം ചെയ്തിട്ടുണ്ട്. മതപരമായ അസഹിഷ്ണുത, വിവേചനം, പീഡന പരമ്പര എന്നിവ വർദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വർദ്ധിക്കുന്ന ശിക്ഷാവിധി

റിപ്പോർട്ടു ചെയ്യപ്പെട്ട മിക്ക കേസുകളിലും,  മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന അല്ലെങ്കിൽ വിശ്വാസ സമൂഹങ്ങളോടു വിവേചനം കാണിക്കുന്ന വിവാദ ബില്ലുകൾ സർക്കാരുകൾ പ്രയോഗിക്കുന്നതായി ഗവേഷണം കാണിക്കുന്നു. മതത്തിനെതിരെ അക്രമാസക്തമായ ആക്രമണങ്ങൾ "സാധാരണ" ആയി കാണപ്പെടുന്നുവെന്നും പ്രത്യേകിച്ച് ലാറ്റിനമേരിക്കയിൽ അധികാരികൾ  അതിനെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

നൈജീരിയയിലും നിക്കരാഗ്വയിലും, കൂടുതൽ കൂടുതൽ മതഭൂരിപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്നും, ശിക്ഷിക്കപ്പെടാത്ത ഒരു സംസ്കാരം വർദ്ധിച്ചുവരുന്നുണ്ടെന്നും പറയുന്നു. ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, മ്യാന്മർ, മൊസാംബിക്ക്, കോംഗോ , മാലി, ബുർക്കിനാ ഫാസോ എന്നിവയാണ് ACN ശ്രദ്ധയിൽപ്പെട്ട മറ്റ് ചില രാജ്യങ്ങൾ. യൂറോപ്പിലെ യഹൂദവിരുദ്ധത പോലെ ആഗോളതലത്തിൽ മുസ്ലീങ്ങൾക്കെതിരായ പീഡനങ്ങൾ വർധിച്ചുവരികയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2023, 13:26