തിരയുക

സിനഡ് മാർഗരേഖ പ്രകാശനവേള സിനഡ് മാർഗരേഖ പ്രകാശനവേള   (Vatican Media)

എല്ലാവരെയും ഉൾക്കൊള്ളുന്ന തിരുസഭ: സിനഡ് മാർഗരേഖ

2023 ഒക്ടോബറിലെയും 2024 ലെയും സിനഡാലിറ്റിയുടെ പ്രമേയത്തെക്കുറിച്ചുള്ള പൊതുസമ്മേളനത്തിന്റെ പ്രവർത്തനത്തിനുള്ള മാർഗ്ഗനിർദ്ദേശ രേഖ പ്രസിദ്ധീകരിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ചൂഷണം, അസമത്വം, തുടങ്ങിയവ സൃഷ്ടിക്കുന്ന  സാമ്പത്തിക ബുദ്ധിമുട്ടുകൾ ,ന്യൂനപക്ഷമായ അടിച്ചമർത്തലുകൾക്ക് വിധേയമായി രക്തസാക്ഷിത്വം അനുഭവിക്കുന്ന പ്രാദേശിക സഭകൾ, ദുരുപയോഗങ്ങൾ, പല വിധത്തിലുള്ള മുറിവുകൾ ഏറ്റവർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാവരെയും ചേർത്ത് നിർത്തിക്കൊണ്ട് അവരിലേക്ക് ഇറങ്ങിച്ചെല്ലുവാൻ പാകത്തിനാണ് ഒരുമിച്ചു നടക്കുവാനുള്ള ആഹ്വാനത്തിലൂന്നിയ സിനഡൽ മാർഗനിർദ്ദേശ രേഖ പുറത്തിറക്കിയിരിക്കുന്നത്.

2023 ഒക്ടോബറിൽ വത്തിക്കാനിൽ നടക്കാനിരിക്കുന്ന സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിൽ പങ്കെടുക്കുന്നവരുടെ പ്രവർത്തനത്തെ  അടിസ്ഥാനമാക്കുന്ന രേഖയാണിത്. "ഒരു സിനഡൽ സഭയായി വളരുന്നതിന്" എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് മനസിലാക്കാനുള്ള മാർഗം 2021 ഒക്ടോബർ 10 മുതൽ,  ലോകമെമ്പാടുമുള്ള രൂപതകളിൽ നടത്തിയ ചർച്ചകളുടെ  അനുഭവങ്ങൾ പങ്കുവയ്ക്കുന്നതുകൂടിയാണ് ഈ മാർഗരേഖ. രണ്ടു ഖണ്ഡങ്ങളായി വേർതിരിച്ചിരിക്കുന്ന ഈ രേഖയിലെ ആദ്യഭാഗം പ്രാദേശികസഭകളുടെ അനുഭവം വിവരിക്കുകയും, രണ്ടാം ഭാഗം കൂട്ടായ്മ,ദൗത്യം, പങ്കാളിത്തം എന്നീ മൂന്നു മുൻഗണനാവിഷയങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

ദൈവജനത്തിന് "അവിഭാജ്യവും പ്രാരംഭവും നിലവിലുള്ളതുമായ ഒരു രൂപീകരണത്തിന്റെ" ആവശ്യകത; ആരാധനാക്രമത്തിലും, പ്രസംഗത്തിലും, മതബോധനത്തിലും,  മാധ്യമങ്ങളിലൂടെ ഉൾപ്പെടെ, വിശ്വാസികളോടും പൊതുജനങ്ങളോടുമുള്ള  എല്ലാത്തരം ആശയവിനിമയങ്ങളിലും ഉപയോഗിക്കുന്ന ഭാഷയുടെ നവീകരണത്തിനുള്ള  ശ്രമം എന്നിവ ഈ മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എല്ലാവർക്കും സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനുതകും വിധമുള്ള കാര്യങ്ങളെയും മാർഗരേഖ എടുത്തു കാണിക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2023, 15:17